സീറ്റ്ലി: 2013 ലെ ഏറ്റവും വലിയ അമേരിക്കന്‍ മനുഷ്യസ്നേഹികള്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യ പ്രിസില്ലയും. 18 മില്യണ്‍ ഫേസ്ബുക്ക് ഓഹരികളാണ് ഇരുവരും സംഭാവനയായി നല്‍കിയത്. അതായത് സിലിക്കന്‍വാലിയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍ നല്കുന്ന സംഭാവനയേക്കാള്‍ ഏകദേശം 970 മില്യണ്‍ ഡോളര്‍ അധികമാണിത്. ഒരു പ്രമുഖ ദ്വൈവാരികാ പത്രമായ ദി ക്രോണിക്കിള്‍ ഓഫ് ഫിലാന്ന്ത്രോപ്പിയയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2013 ലെ സര്‍ക്കാരിന്റെ പൊതുരേഖയില്‍ നിന്നാണ് സന്നദ്ധപ്രവര്‍ത്തനത്തിനായി സക്കര്‍ബര്‍ഗ് ചെലവഴിച്ച പണത്തിന്റെ കണക്ക് ശേഖരിച്ചത്.
അമേരിക്കയിലെ പൊതുരേഖയില്‍ നിന്നും വര്‍ഷാവസാനം യോഗ്യരായ 50 ദമ്പതികളെ ദ്വൈവാരിക തെരഞ്ഞെടുക്കുകയായിരുന്നു. ആകെ 7.7 ബില്യണ്‍ ഡോളറോളം സംഭാവന നല്‍കുകയും ഇതില്‍ 2.9 ബില്യണ്‍ ഡോളര്‍ തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിലും ഏകദേശം ഇതേ തുക തന്നെയാണ് സംഭാവനാ ഇനത്തില്‍ നല്‍കിയിട്ടുള്ളത്. മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും ഭാര്യ മിലിന്റയും കഴിഞ്ഞവര്‍ഷം നല്കിയ സംഭാവന 181.3 മില്യണ്‍ ഡോളറാണ്. സിഎന്‍എന്‍ സ്ഥാപകനായ ടെഡ് ടര്‍നറും വാറന്‍ ബുഫീറ്റും നല്‍കിയത് 37.5 മില്യണ്‍ ഡോളറാണ്.
തെരഞ്ഞെടുത്ത 50 പേരില്‍ 10 പേര്‍ക്ക് മരണ പത്രപ്രകാരം പാരമ്പര്യ സ്വത്തുക്കള്‍ ലഭിച്ചവരാണ്. ഇങ്ങനെ ലഭിച്ച ടെക്സാസ് സ്വദേശിയായ ജോര്‍ജ് മിറ്റ്ച്ചെലാണ് 50 പേരില്‍ രണ്ടാമന്. ഇദ്ദേഹം റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ ഉത്പാദനം തുടങ്ങിയ വ്യവസായം ചെയ്യുന്ന വ്യക്തിയാണ്. നിക്ക് ചെയര്മാന് ഫിലിപ് കെനൈറ്റും ഭാര്യ പിനീലോപിയുമാണ് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്കിയ കൂട്ടത്തിലെ മൂന്നാമത്തെ ദമ്പതികള്‍. 500 മില്യണ്‍ ഡോളറാണ് ഇവര്‍ നല്‍കിയത്. മുന്‍ ന്യുയോര്‍ക്ക് മേയറായ മിഷയില്‍ ബ്ലൂംബര്‍ഗ് 452 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയാണ് നാലാം സ്ഥാനത്തിടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: