തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് സുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 547 വാഹനങ്ങള്‍. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാതെയും ഇടതുവശത്തുകൂടി ഓര്‍ടേക്ക് ചെയ്തതിനുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നിയമനടപടിക്ക് വിധേയരാകേണ്ടി വന്നിട്ടുള്ളതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
സംസ്ഥാനത്തെ 21 കേന്ദ്രങ്ങളിലായി റോഡ് സുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 3,147 ഇരുചക്രവാഹനങ്ങള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 161 പേര്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നോട്ടീസ് നല്കി. ഇത് കൂടാതെ വേഗപ്പൂട്ട് ഘടിപ്പിക്കാതെ നിരത്തിലിറങ്ങിയതിനും നിരവധി വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കിയിട്ടുണ്ട്. 11 സ്വകാര്യ ബസുകളും 45 കെ.എസ്.ആര്.ടി.സി ബസുകളും 25 ടിപ്പര്‍ ലോറികളുമാണ് വേഗപ്പൂട്ട് ഘടിപ്പിക്കാത്തതിനെ തുടര്‍ന്ന് റജിസ്ട്രേഷന് റദ്ദാക്കിയത്.
ഇടുതവശത്തുകൂടി ഓവര്‍ടേക്ക് ചെയ്തവരാണ് സുരക്ഷാ വിഭാഗത്തിന്റെ വലയില്‍ കുടങ്ങിയതിലേറയും. ഓട്ടോയും ഇരുചക്രവാഹനങ്ങളുമായി 307 വാഹനങ്ങളാണ് റോഡ് സുരക്ഷാവിഭാഗം പിടികൂടി പിഴ ഈടാക്കിയത്. വരും ദിവസങ്ങളിലും വാഹനപരിശോധന കര്ശമാക്കുമെന്നും റോഡ് നിയമങ്ങള്‍ പാലിക്കാതെ വാഹനം നിരത്തിലിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: