തിരുവനന്തപുരം: പ്രവാസികള്‍ ഗുരുതരമായ പ്രശ്നം നേരിടുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.നോര്‍ക്ക ഓഫീസിലേക്ക് മാറിയ കേന്ദ്രസര്‍ക്കാര്‍ പ്രവാസി കാര്യ മന്ത്രാലയം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും വളരെ വേഗത്തില്‍ പരിഹരിക്കും. പ്രവാസികള്‍ ഗുരുതരമായ പ്രശ്നം നേരിടുന്നില്ല. ദൈനം ദിനമുള്ള ചെറിയ പരാതിയല്ലാതെ കാര്യമായ പരാതികളില്ല. നേരത്തേ ഉണ്ടായിരുന്ന ഏജന്റുമാരുടെ കബളിപ്പിക്കലുള്പ്പെടെയും ഗുരുതര പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടുണ്ട്. പ്രവാസികളെ ചൂഷണം ചെയ്യുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും സഹകരിച്ച് നീങ്ങുന്നതിനാല്‍ പല പദ്ധതികളും സംസ്ഥാനത്തിന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കിലും നയം ഉദാരമാക്കണമെന്ന് ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ നയപരമായ കാര്യമായതിനാല്‍ അതില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. നിതാഖാത്തിനെ തുടര്‍ന്ന് 1.30 ലക്ഷം ഇന്ത്യക്കാര്‍ക്ക് തിരിച്ച് വരേണ്ടി വന്നിട്ടുണ്ട്. ഇവരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാന പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്കാന് കേന്ദ്രം തയ്യാറാണ്. പ്രത്യേക പുനരധിവാസ പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ്. പ്രവാസി വകുപ്പിെന്റ ഇടപെടല്‍ പ്രകാരം 14 ലക്ഷം ഇന്ത്യക്കാര്‍ക്ക് അവരുടെ രേഖകള്‍ ശരിയാക്കി സൗദിയില്‍ തുടരാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് വരുന്നവരുടെ പുനരധിവാസത്തിന് കൂടുതല്‍ പ്രാധാന്യം നല്കുമെന്നു ശ്രീലങ്കന്‍ കോണ്‍സല്‍ ഓഫീസ് ഈമാസം 26 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രി കെ.സി ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: