കണ്ണൂര്‍ : സിപിഎം എംഎല്‍എ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. സി.പി.എം നേതാവായ പയ്യന്നൂര്‍ എം.എല്‍.എ സി.കൃഷ്ണനാണ് ഇന്നലെ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച മറുനാടന്‍ തൊഴിലാളി സംഗമത്തിനിടയില്‍ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തത്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറ്റി ചാനലിന്റെ റിപ്പോര്‍ട്ടറായ മലപ്പട്ടം സ്വദേശി നിഖിലിനേയാണ് എം.എല്‍.എ കയ്യേറ്റം ചെയ്തത്. മറുനാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഎം നേതാവ് വൃന്ദാ കാരാട്ടിനോട് ടി.പി.വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അച്യുതാനന്ദന് കത്തയച്ചതിനേ കുറിച്ചുളള അഭിപ്രായം ആരാഞ്ഞപ്പോഴാണ് വേദിയിലേക്ക് കാരാട്ടിനോടൊപ്പം നടന്നു വന്ന എം.എല്‍.എ നിഖിലിന്റെ കയ്യില്‍ നിന്നും ചാനലിന്റെ മൈക്ക് പിടിച്ചു വാങ്ങുകയും കൈ പിടിച്ച് ഒടിക്കുകയും പിടിച്ച് തളളുകയും ചെയ്തത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: