കോട്ടയം: മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പാടിത്തിമര്‍ത്തു നടന്നിരുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ പുതിയ തിരിച്ചറിവുകളിലൂടെ മതങ്ങളെ പുകഴ്ത്തിവോട്ടുകള് സമാഹരിക്കുന്നതിന്റെ തിരക്കിലാണ്. സിപിഎമ്മിനു പിന്നാലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ ലക്ഷ്യമിട്ട് സിപിഐയും അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനാണ് ഫ്രാന്‍സിസ് പോപ്പിനെ വിശ്വാസികളെക്കാളും ആത്മാര്‍ത്ഥമായി വാഴ്ത്തിക്കൊണ്ട് ലേഖനമെഴുതി പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്. തൊഴിലാളികള്‍ക്കുവേണ്ടി എഐടിയുസി പുറത്തിറക്കുന്ന മാസികയിലാണ് ലേഖനം. പോപ്പിന്റെ മുഖച്ചിത്രത്തോടുകൂടിയാണ് മാസിക ഇറങ്ങിയിട്ടുള്ളത്. കത്തോലിക്ക സഭയ്ക്ക് നേതൃത്വം നല്കിയ മാര്‍പാപ്പമാരുടെ പ്രവര്‍ത്തനങ്ങളെ ലഘുവായി വിശകലനം ചെയ്യുന്ന ലേഖനം ഇടതുപക്ഷത്തിന്റെ സവിശേഷ വ്യക്തിത്വമായിട്ടുപോലും ഫ്രാന്‍സിസ് പോപ്പിനെ വിശേഷിപ്പിക്കുന്നു.
ഒറ്റവാക്കുകൊണ്ട് നിര്‍വചിക്കാനാവാത്തതാണ് മതത്തിന്റെ സാംഗത്യമെന്നു പറഞ്ഞു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. പുരോഗമനാത്മകമായി തുടങ്ങി വ്യവസ്ഥിതിയുമായി സമരസപ്പെട്ടുപോയ പൊതു ചരിത്രം എല്ലാ മതങ്ങളും പങ്കു വയ്ക്കുമ്പോള്‍ മറ്റൊരു രീതിയില്‍ മതത്തെ പരാമര്‍ശിക്കാനാവില്ല. മറിച്ച് പ്രയോഗവും പ്രമാണവും കൂടിക്കുഴഞ്ഞവിയല് പരുവമായി നിലകൊള്ളുന്ന സങ്കീര്‍ണ്ണതയില്‍ തന്നെ മതത്തെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അപ്പോള്‍ തീര്‍ത്തും തള്ളിക്കളയാനാവാത്ത വിധം മതം പ്രസക്തമാകുന്നതു കാണാം. കാരണം സഹസ്രാ ബ്ദങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത വിശ്വാസങ്ങളും സ്ഥാപനങ്ങളും വഴി ചരിത്രത്തില്‍ ഏറ്റവും ശക്തമായ ചാലക ശക്തിയായി മതത്തെ നിലനിര്‍ത്തുന്നു. അതുകൊണ്ടാണ് ഇന്ന് ലാറ്റിനമേരിക്കയിലെ ഇടതുഭരണ കൂടങ്ങള്‍ക്ക് സാമൂഹികമായ നീതീകരണം നല്കുന്ന ബൗദ്ധിക പശ്ചാത്തലമായി നിലനില്ക്കുവാന് മതങ്ങള്‍ ക്കാവുന്നത്.
സമൂഹത്തെ മാറ്റിമറിക്കുന്ന ചരിത്രശക്തികളുടെ ഉല്പന്നമാണ് ഫ്രാന്‍സിസ് പോപ്പെന്ന വിശേഷണവും സിപിഐ നേതാവ് നല്‍കുന്നുണ്ട്. യൂറോപ്പിനു പുറത്ത് അര്‍ജന്റീനയിലെ ഒരു റെയില്‍വേ തൊഴിലാളിയുടെ മകനായി ജനിച്ച വ്യക്തിയെന്നു തുടങ്ങി പോപ്പിന്റെ പൂര്‍വ്വകാല ജീവിതനിലവാരങ്ങളെ അടിവരയിട്ട് വിശദീകരിക്കുന്ന ലേഖനം ഒരുഘട്ടത്തില്‍ റോമന്‍ സാമ്രാജ്യത്വം അടിച്ചൊ തുക്കാന് ശ്രമിച്ചിട്ടും തോല്ക്കാന് മനസ്സില്ലാതെ ലോകത്തെ മുന്നോട്ടു നയിക്കുവാന്‍ നിശ്ചയദാര്‍ഢ്യം ചെയ്ത പത്രോസ് പുണ്യാളന്റെ ജനകീയതയും വിപ്ലവ വീര്യവും ഫ്രാന്‍സിസ് പോപ്പ് കാണിക്കുന്നതായും പ്രകീര്‍ത്തിക്കുന്നു.
പത്രോസ് പുണ്യാളന് എന്ന യേശുവിന്റെ അരുമ ശിഷ്യനായ വിപ്ലവകാരിയുടെ ഒരു രണ്ടാം വരവിന്റെ പ്രതീതി ദൈവത്തെ ശരിക്കും ആവശ്യമുള്ള കോടി ക്കണക്കിന് പാവപ്പെട്ട വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവു ന്നുണ്ടെന്നു പറയാതെ വയ്യ എന്നു പറഞ്ഞാണ് ലേഖ നത്തിന് വിരാമമിടുന്നത്. ന്യൂനപക്ഷങ്ങളുടെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി സിപിഎം പ്രീണനം ശക്തമാക്കിയതോടെയാണ് പുതിയ പിടിവള്ളിതേടി സിപിഐ കത്തോലിക്കാസഭാ തലവനെ പാടിപ്പുകഴ്ത്തി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: