ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര് മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ബിലാസ്പൂര്‍ ബംഗാളി കോളനിയിലെ ആളില്ലാത്ത ലെവല്‍ ക്രോസിലാണ് സംഭവം. ലക്നൗവില്‍ നിന്നു മുന്നൂറു കിലോ മീറ്റര്‍ അകലെയുള്ള രാംപൂര്‍ ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
വിവാഹ സംഘം ആളില്ലാത്ത ലെവല്‍ക്രോസ് കടക്കുമ്പോള്‍ സപ്തക്രാന്തി എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഏഴു പേര് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: