കൊച്ചി: കൊച്ചിക്കായല്‍ സമ്മേളന സ്മരണ പ്രതീകാത്മക സമ്മേളനം കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ കൊച്ചി കായലില്‍ സമ്മേളിച്ചു.
1913 ഏപ്രില്‍ 21 ന് കൊച്ചികായലില്‍ വള്ളങ്ങള്‍ കുട്ടിക്കെട്ടി പണ്ഡിറ്റ് കറുപ്പന്, പി.സി.ചാഞ്ചന്, കെ.പി. വള്ളോന്‍, കൃഷ്ണാദി ആശാന് എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം പട്ടണത്തില്‍ സമ്മേളിക്കുന്നതിനും എല്ലാവിധ സാമൂഹ്യ പദവിക്കുമായി നടത്തിയ സമ്മേളനത്തിന്റെ 100-ാം വാര്‍ഷികം കെപിഎംഎസിന്റെ നേതൃത്വത്തില്‍ ഒമ്പതിന് എറണാകുളം മറൈന്‍ഡ്രൈവില്‍ വൈകിട്ട് നാലിന് നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമാണ് സമ്മേളനം സംഘടിപ്പിച്ചത്.
കെപിഎംഎഫിന്റെ സംസ്ഥാന അധ്യക്ഷ രാജേശ്വരി സുഗതന് ഉദ്ഘാടനംചെയ്തു. സൗമിനി രാജന് അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ‘അതിജീവന പ്രതിജ്ഞ’ ‘ഞാന്‍ ഒരു പുലയി’ എന്ന് തുടങ്ങി പ്രതിജ്ഞയുടെ അവസാനം തുല്യനീതിക്കും സ്ത്രീസുരക്ഷക്കും ശാക്തീകരണത്തിനുമായി നിലകൊള്ളുമെന്ന് പ്രതിജ്ഞ എടുത്തു. പി.ഡി. പുഷ്പമണി, സി.കെ. കനകം, ഗിരിജാ ദിവാകരന് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. കലാജാഥാംഗങ്ങള്‍ ‘ഉദയസൂര്യന് അടിമയല്ല’ എന്ന നാടകവും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: