തിരുവനന്തപുരം: ടി.പി വധഗൂഢാലോചനക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നടത്തുന്ന നിരാഹാര സമരത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണമെന്ന് കവയിത്രി സുഗതകുമാരി.
രമയെ സമര പന്തലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുഗതകുമാരി. രമയ്ക്ക് നീതി ലഭിക്കണം. രമയുടെ ജീവന് രക്ഷിക്കുന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും രമ സമരപന്തലില്‍ കിടന്ന് മരിക്കേണ്ടവളല്ലെന്നും സുഗതകുമാരി പറഞ്ഞു. ഇനി കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുകൂടാ.
സര്‍ക്കാര്‍ ഇതിനായി നടപടികള്‍ കൈക്കൊള്ളണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു. രമയുടെ കാര്യത്തില്‍ പരിഹാരം കാണുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തുമെന്നും സുഗതകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: