കൊച്ചി: ഇന്ത്യന്‍ റെയില്‍പാത വികസന പദ്ധതികളില്‍ വിദേശനിക്ഷേപം സ്വീരിക്കുന്നതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സാമ്പത്തികകാര്യവിഭാഗവും റെയില്‍വേ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്കി. രാജ്യസുരക്ഷ, സാമ്പത്തികരംഗം, ആഭ്യന്തരസുരക്ഷ, വിദേശരാജ്യ വെല്ലുവിളികള്‍ തുടങ്ങി വിവിധതല ഭീഷണിയെക്കുറിച്ചാണ് വകുപ്പുതല യോഗത്തില്‍ മുന്നറിയിപ്പ് സന്ദേശം നല്‍കിയത്. വിദേശനിക്ഷേപം സ്വീകരണവേളയില്‍ ചൈനയുടെ നിക്ഷേപമേഖലകളും അവയുടെ സാധ്യതകളും ഏറെ പരിശോധിക്കപ്പെടണം.
ഇന്ത്യന്‍ റെയില്‍വെ വികസനപദ്ധതികളില്‍ വേഗതയേറിയ ട്രെയിനുകള്‍ക്കും വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് (തുറമുഖം, കല്‍ക്കരി ഖാനി, ഗോഡൗണുകള്‍, വ്യവസായകേന്ദ്രങ്ങള്‍) റെയില്‍വേ ഇടനാഴികള്‍ നിര്‍മ്മിക്കാനുമാണ് പ്രധാനമായും വിദേശനിക്ഷേപം സ്വീകരിക്കുന്നത്. നാലരലക്ഷം കോടി രൂപയാണ് ആദ്യഘട്ട നിക്ഷേപം സ്വീകരിക്കുക.
നിലവില്‍ 2000 ഏപ്രില്‍ മുതല്‍ 2013 സെപ്തംബര്‍ വരെ കാലയളവില്‍ വിവിധ മേഖലകളിലായി ഇന്ത്യന്‍ റെയില്‍വെ 368 ദശലക്ഷം ഡോളര്‍ (ഏകദേശം 2,25,000 കോടി രൂപ) സ്വീകരിച്ചിട്ടുണ്ട്. പാത വികസനമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായുള്ള വിദേശനിക്ഷേപ സ്വീകരണത്തെക്കുറിച്ച് നടന്ന വകുപ്പുതല സെക്രട്ടറിമാരുടെ ചര്‍ച്ചായോഗത്തിലാണ് മുന്നറിയിപ്പ് സന്ദേശം നല്‍കിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ റെയില്‍വേയിലേക്കുള്ള നിക്ഷേപ കടന്നുകയറ്റത്തിന് ചൈനയില്‍നിന്നുള്ള നിക്ഷേപസാധ്യതകള്‍ ഏറെയാണെന്നാണ് വിലയിരുത്തല്‍. ചൈന ഇന്ത്യക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെ സങ്കീര്ണമായിമാറുകയാണ്. ഇന്ത്യയുടെ പ്രധാന പ്രതിയോഗിയും എതിരാളിയായും കരുതുന്ന ചൈനയില്‍നിന്നുള്ള നിക്ഷേപവും തുടര്‍ നിയന്ത്രണങ്ങളും സുരക്ഷാ-സാമ്പത്തിക മേഖലയില്‍ വന്‍ വെല്ലുവിളിയുയര്‍ത്തിയേക്കും.
നിലവില്‍ വാണിജ്യ-വ്യാപാര രംഗത്തെ ചൈനീസ് ഉല്‍പ്പന്ന കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വ്യവസായ മേഖലയില്‍ തകര്‍ച്ച ഉണ്ടാക്കി. മാത്രമല്ല, പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളുമായുള്ള ചൈനയുടെ സൗഹൃദങ്ങള്‍ ഇന്ത്യ വിലയിരുത്തപ്പെടുകയും വേണം. അതിര്‍ത്തിപ്രദേശങ്ങളായ ജമ്മുകാശ്മീര്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധതല വികസന പദ്ധതി പങ്കാളിത്തത്തിലെ ചൈനീസ് നിക്ഷേപസാന്നിധ്യം ഏറെ കരുതലോടെയാകണമെന്നും വകുപ്പുകള്‍ മുന്നറിയിപ്പ് നല്കി. മതിയായ സുരക്ഷാ നിയന്ത്രണം ഉറപ്പുവരുത്താന്‍ കഴിയില്ലെങ്കില്‍ വിദേശനിക്ഷേപ തീരുമാനം പുനരവലോകനം നടത്തണമെന്നും അഭിപ്രായമുയര്‍ന്നു.
എസ്. കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: