തിരുവനന്തപുരം: വെള്ളനാട് എല്‍സി സെക്രട്ടറിയായിരുന്ന കൃഷ്ണകുമാറും വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജകുമാരിയുമുള്പ്പെടെ 70 ഓളം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് സംസ്ഥാന അധ്യക്ഷന്‍ മുരളീധരന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. സിപിഎമ്മിന്റെ ജില്ലയില്‍ ഏറ്റവും മുതിര്‍ന്ന അറിയപ്പെടുന്ന നേതാവാണ് കൃഷ്ണകുമാര്‍. 10 വര്‍ഷം വെള്ളനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായും ഏര്യാകമ്മിറ്റി അംഗം, സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവുംകൂടിയാണ്.
രണ്ടായിരം മുതല്‍ അഞ്ചുവര്‍ഷം വരെ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജകുമാരി, മികച്ച പഞ്ചായത്ത് പ്രസിഡന്റ്അവാര്ഡ്, മികച്ച വനിതാപഞ്ചായത്ത് പ്രസിഡന്റ് അവാര്‍ഡ്, ആദ്യ കമ്പ്യൂട്ടര്‍വത്കൃത പഞ്ചായത്തിന് രാഷ്ട്രപതിയില്‍ നിന്നുള്ള അവാര്‍ഡ് എന്നിവ നേടിയ ഗിരിജകുമാരി സിപിഎം അംഗത്വം ഉപേക്ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗിരിജയുടെ നേതൃത്വത്തില്‍ സ്ത്രീകളുടെ വലിയ നിരയും ബിജെപിയില്‍ ഇന്നലെ അംഗത്വമെടുത്തു.
സിപിഎം പാനൂരില്‍ 2000 എന്ന് പറഞ്ഞ് 14 പേര്‍ക്ക് അംഗത്വം നല്‍കിയതുപോലെയല്ല, അംഗത്വം ഏറ്റുവാങ്ങാനെത്തിയ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരെയും നേതാക്കളെയും അനുഭാവികളെയും പേരും പാര്‍ട്ടിസ്ഥാനവും എല്ലാം വിശദീകരിക്കുന്ന 70 പേരുടെ പട്ടിക മാധ്യമങ്ങള്‍ക്കും പങ്കെടുത്തവര്ക്കം നല്കിയ ശേഷമാണ് അംഗത്വം വിതരണം ചെയ്തത്. സിപിഎമ്മില്‍ നിന്നുവന്ന മുഴുവന്‍ പ്രവര്‍ത്തകരെയും താമര പതിച്ച കാവി ഷാളും ജമന്തിമാലയും അണിയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അണിനിരത്തി.
സംഗീതകോളേജില്‍ മുന്നില്‍നിന്നും പ്രകടനമായാണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന കാര്യാലയത്തിലേക്കെത്തിയത്. ചെണ്ടമേളവും അഭിവാദ്യങ്ങളും മുഴക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബിജെപി ഓഫീസിലേക്ക് സ്വീകരിച്ചുകൊണ്ടുപോയി. അംഗത്വം സ്വീകരിച്ചവരില്‍ 15 ഓളം പേര് ലോക്കല്‍ കമ്മറ്റി, ബ്രാഞ്ച് കമ്മറ്റി ഭാരവാഹകളാണ്. തുടര്‍ന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വിശ്വസിച്ച പ്രസ്ഥാനത്തില്‍ നിന്ന് നീതി ലഭിക്കാത്തതിനാലും പറയുന്നത് പ്രവൃത്തിയില്‍ കൊണ്ടുവരുന്ന പ്രസ്ഥാനം ബിജെപി ആയതിനാലുമാണ് സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരുന്നത്. രക്തം രക്തത്തെ തിരിച്ചറിയുന്നു. സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ ബിജെപിയിലേക്ക് സാധാരണക്കാര്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുവാന്‍ അവസരം ഉണ്ടാക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. അഴിമതിക്കെതിരെ പാര്‍ട്ടിക്കകത്ത് പോരാട്ടം നടത്തിയിട്ടും നീതിലഭിക്കാത്തതിനാലാണ് ആദര്‍ശമില്ലാത്ത സിപിഎം വിട്ട് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് വരുന്നത്. പിണറായി 200 പേരെ പാനൂരില്‍ കാണിച്ച് കുറച്ചുപേര്‍ക്ക് അംഗത്വം നല്കിയപോലെയല്ല എല്ലാവരെയും മാധ്യമങ്ങള്‍ക്കുമുന്നില്‍ നിര്‍ത്തി തന്നെയാണ് അംഗത്വം ബിജെപി നല്‍കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം പാര്‍ട്ടിയില്‍ നിന്നും ഞങ്ങള്‍ക്ക് നേരിടേണ്ടിവന്ന ക്രൂരതകള്‍ തുറന്നുപറഞ്ഞുകൊണ്ട് കൃഷ്ണകുമാര്‍ സംസാരിച്ചത്. വരും ദിനങ്ങളില്‍ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുതല്‍ പാറശ്ശാല വരെ പാര്‍ട്ടിവിടുന്നവരെ കാണുമ്പോള്‍ പിണറായി ഞെട്ടുമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു. 11-ാം തീയതി വെള്ളനാട് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ കൂടി ബിജെപി അംഗത്വം നേടുമെന്ന് കൃഷ്ണകുമാര്‍ അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, ദേശീയ സമിതി അംഗം ശോഭാസുരേന്ദ്രന്, ശിവന്‍കുട്ടി, ജി.ആര്.പത്മകുമാര്‍, കരമന ജയന്, ജോര്ജ്കുര്ന്, വെങ്ങാനൂര്‍ സതീഷ്, കല്ലയം ജയകുമാര്‍, ചെമ്പഴന്തി ഉദയന്‍, ഭുവനചന്ദ്രന്, ദിലീപ്, ഗിരിജാകുമാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: