തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് വിതരണം ചെയ്യുന്നതിന് സ്ഥിരം സംവിധാനത്തിനായി എല്‍ഐസിയുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയെ അറിയിച്ചു. എല്‍ഐസി മിന്നോട്ട് വച്ച പദ്ധതി പ്രകാരം ആദ്യ വര്‍ഷം 500 കോടി രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 450 കോടി രൂപയും എല്‍ഐസിക്ക് നല്‍കണം. 12 വര്‍ഷത്തിനു ശേശം പെന്ഷന് പൂര്‍ണ്ണമായി എല്‍ഐസി നല്‍കും. ഈ പാക്കേജ് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
രണ്ടാം വര്‍ഷം മുതല്‍ എല്‍ഐസിക്ക് നല്‍കേണ്ട 450 കോടിയില്‍ 120 കോടി കോര്പ്പറേഷന് നല്കാന് തയ്യാറാണ്. എന്നാല്‍ ബാക്കി തുക സര്‍ക്കാരിന് നിന്നും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പെന്ഷന് തുക 8500 ആയി നിശ്ചപ്പെടുത്താന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. നിലവിലത്തെ സാഹചര്യത്തില്‍ വായ്പയിലും മറ്റുമായി കോര്പ്പറേഷന് ലഭിച്ച ഫണ്ടില്‍ നിന്നും 8500 രൂപ വീതം നല്കാന് മാത്രമാണ് സാധിച്ചുള്ളുവെന്നും കാലതാമസം നേരിട്ട സാഹര്യത്തില്‍ പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുമാണ് 8500 രൂപ വീതമെങ്കിലും പെന്ഷന് തുക വിതരണം നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി സഭയെ അറിയിച്ചു.
സ്വകാര്യ ബസ്സുകളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികളില്‍ നിന്നും പരാതി ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. പരാതികള്‍ കുട്ടികള്‍ സ്കൂള്‍ അധികൃതര്‍ക്ക് നല്കിയാല് അത് റിജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷന് ഓഫീസില്‍ എത്തിക്കണം. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാസത്തില്‍ രണ്ടു തവണ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഫെസിലേഷന് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അരൂകുറ്റി, തൈക്കാട്ടുശ്ശേരി സിഎച്ച്സികളില് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. മേപ്പയൂരിലുള്ള സലഫിയ്യ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ വാഹനങ്ങള്‍ തീവെച്ച പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്ജിതമാകിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരം വലിയവിളയില്‍ റിട്ട. കേണല്‍ രണ്ടു പേരെ വെടിവെച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു റിമാന്‍ഡിലാണ്. തോക്ക് ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദശം നല്കി. കേണലിനെ മര്ദിന്നെ് മകന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരായ എട്ടു പേര്‍ക്കെതിരേ കേസെടുത്തിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലേശ്വരം ചിറപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് ഒരാള്‍ കിണറ്റില്‍ വീണു മരിച്ച സംഭവത്തില്‍ പ്രാഥമികേന്വേഷണത്തില് പൊലീസിന്റെ ഭാഗത്ത് കുറ്റം കണ്ടെത്തിയതിനാല്‍ നീലേശ്വരം എസ്ഐയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.
ചാക്കമാര് സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് കിര്‍ത്താഡ്സിനെ ചുമതലപ്പെടുത്തിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ചാക്കമാര് സമുദായം പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രത്തെ രണ്ടുതവണ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഈ നിര്‍ദ്ദേശം നിരസിച്ചതായും മന്ത്രി അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ചടയമംഗലം പെരപ്പയം പാലം നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.കെ. ഇബ്രാഹിം കുഞ്ഞ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: