തൃശൂര്‍: ശൃംഗേരി ശങ്കരാചാര്യര്‍ ശ്രീ ശ്രീ ഭാരതീതീര്‍ത്ഥ മഹാസ്വാമികള്‍ ഈ മാസം 21മുതല്‍ 24വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തും. 21ന് വൈകിട്ട് കര്‍ണ്ണാടക കേരള അതിര്‍ത്തിയായ മുള്ളേരിയയില്സ്വീകരണം നല്‍കും. തുടര്‍ന്ന് ആവളമഠത്തില് എത്തുന്ന സ്വാമികള്‍ സഹസ്രചണ്ഡി മഹായാഗത്തില്‍ പങ്കെടുക്കും. 22ന് മല്ലദുര്ഗ്ഗാ പരമേശ്വരീ ക്ഷേത്രത്തില്‍ എത്തി 24വരെ അവിടെ തങ്ങും. ചൈതന്യപാഠശാല, കുഞ്ചിരിക്കാന ദുര്‍ഗാപരമേശ്വരീ ക്ഷേത്രം, നാരായണീയ സംഗീത അക്കാദമി, അഗല്‍പാടി ദുര്‍ഗാക്ഷേത്രം, ബദിയടുക ഗുരുഭവനം എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത് 24ന് വൈകിട്ട് ശൃംഗേരിയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: