കൊച്ചി: കോണ്‍ഗ്രസ് ദു:ര്‍ഭരണത്തിനെതിരെ കേരളത്തില്‍ മാറ്റം അനിവാര്യമാണെന്ന് ബിജെപി ദേശീയ വക്താവ്്് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്ന വോളണ്ടിയര്‍ സംഘമായ ‘ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി ‘ കേരള ഘടകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ചായ സല്‍ക്കാരം നടത്തിയ ചായക്കടക്കാരനെ അഭിനന്ദിച്ചുകൊണ്ട്്് ഇന്ത്യയുടെ ഭദ്രതക്ക് ഇത്തരത്തിലുള്ള ആളുകള്‍ വളര്‍ന്നു വരണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഇന്ത്യയില്‍ ഇക്കുറി തീര്‍ച്ചയായും ഭരണമാറ്റമുണ്ടാകും. ഇന്ത്യയുടെ അനിവാര്യമായ വളര്‍ച്ചക്ക് അത് വഴിയൊരുക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ ബാംഗ്ലൂര്‍ ഐഐഎമ്മിലെ പ്രൊഫ. ഡോ.ആര്.വൈദ്യനാഥന് പറഞ്ഞു. ചടങ്ങില്‍ ഗള്‍ഫ് കൊണോയിസിയര് എഡിറ്റര്‍ ഇന്‍ ചീഫ് മീനാദാസ് നാരായണന് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആര്.വൈദ്യനാഥന് രചിച്ച ഇന്ത്യാ അണ് ഇങ്ക് എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: