സന: യെമന്റെ കിഴക്കന്‍ പ്രവിശ്യയില്‍ എട്ട് വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ആറ് ദിവസത്തേക്ക് ഇയാളെ ജയിലിടച്ചു. ബന്ധുവിന് വിവാഹം കഴിപ്പിച്ച് കൊടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ജനുവരി 23നാണ് സംഭവം.
വിവാഹം തടയണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയതോടെയാണ് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ഇബ്ബ് ജില്ലയിലെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഖുദിഷി ഒരു സായുധ പോലീസ് സംഘത്തെ അയച്ചാണ് വിവാഹം തടഞ്ഞത്. വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനടിയിലാണ് പോലീസ് സംഘമെത്തിയതെന്ന് ഖുദിഷി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അമ്മയേയും മകളെയും പോലീസ് എത്തുന്നതറിഞ്ഞ് പിതാവ് പൂട്ടിയിടുകയും തുടര്‍ന്ന് വാതില്‍ തകര്‍ത്താണ് ഇവരെ മോചിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവാഹത്തോട് അമ്മയ്ക്ക് എതിര്‍പ്പായിരുന്നുവെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: