ബീജിംഗ്: ചൈനയില്‍ അറ്റകുറ്റപ്പണിക്കിടെ ഇന്ത്യന്‍ എണ്ണക്കപ്പല്‍ പൊട്ടിത്തെറിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു . ഷിജിയാങ് പ്രവിശ്യയിലെ സൗഷന് നഗരത്തിലുള്ള ഹെയ്സോഹു കപ്പല്‍ശാലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത് .
മരിച്ചവരെല്ലാം ചൈനക്കാരായ തൊഴിലാളികളാണ് . അപകടകാരണം വ്യക്തമല്ല .അന്വേഷണം പുരോഗമിക്കുന്നു . അരലക്ഷം ടണ്‍ ശേഷിയുള്ള കപ്പലില്‍ നിന്ന് പുക ഉയരുകയും സ്ഫോടനം നടക്കുകയുമായിരുന്നു . കടലില്‍ എണ്ണ പടര്‍ന്നതായി കണ്ടെത്തിയിട്ടില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: