കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ അഴിമതി നിയമനങ്ങള്‍ക്ക് തിരക്കിട്ട നീക്കം. വൈസ് ചാന്‍സലറുടെ കാലാവധി തീരുന്നതിനുമുമ്പ് പരമാവധി സ്വന്തക്കാരേയും സമുദായക്കാരേയും തിരുകിക്കയറ്റുന്നതിനാണ് നീക്കം നടക്കുന്നത്. വിസിമാരുടെ കാലാവധി അവസാനിക്കാനിരിക്കെ നിയമനം നടക്കുന്നത് ക്രമക്കേടിന് വഴിവെക്കുമെന്നതിനാല്‍ മുഴുവന്‍ കേന്ദ്രസര്വ്വകലാശാലകളിലേയും നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കേന്ദ്രത്തില്‍ രാഷ്ട്രീയമായി സമ്മര്‍ദ്ദം ചെലുത്തി പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ നിയമനങ്ങള്‍ക്ക് നീക്കം നടക്കുന്നത്. ഡിസംബറില്‍ നിര്‍ത്തിവെച്ച നിയമന നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാല അധികൃതര്‍ എംഎച്ച്ആര്ഡിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനുപുറമെ രാഷ്ട്രീയ സമ്മര്‍ദ്ദം കൂടിയായപ്പോള്‍ ഈ മാസം 13ന് കേരള കേന്ദ്രസര്‍വ്വകലാശാലയ്ക്ക് പ്രത്യേക അനുമതി നല്കി എംഎച്ച്ആര്‍ഡി ഉത്തവിറക്കി. 16ന് ഉത്തരവ് സര്‍വ്വകലാശാലയ്ക്ക് ലഭിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കുകയായിരുന്നു. നിയമനത്തിണ്റ്റെ ഭാഗമായുള്ള ഇണ്റ്റര്‍വ്യു ഇന്ന് മുതല്‍ 31 വരെ നടക്കും. ഫെബ്രുവരി 28നാണ് വിസിയുടെ കാലാവധി അവസാനിക്കുന്നത്. ഡ്രൈവര്‍, യുഡി ക്ളര്‍ക്ക്, ലൈബ്രറി അസിസ്റ്റണ്റ്റ്, പ്രൊഫഷണല്‍ അസിസ്റ്റണ്റ്റ് സെക്ഷന്‍ ഓഫീസര്‍, സെമി പ്രൊഫഷണല്‍ അസിസ്റ്റണ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പന്ത്രണ്ടോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. മൂന്ന് ഒഴിവുള്ള ഡ്രൈവര്‍ നിയമനത്തില്‍ ഇത്തവണ എഴുത്തുപരീക്ഷ ഒഴിവാക്കിയത് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വിസിയുടെ വീട്ടിലെ ഡ്രൈവറായിരുന്ന ആള്‍ക്ക് നിയമനം ഉറപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. ഇയാള്‍ ഇപ്പോള്‍ സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരനും കൂടിയാണ്. സിപിഎം അനുഭാവിയും ഡീനിണ്റ്റെ ഡ്രൈവറുമായി ജോലിചെയ്യുന്ന ചെറുവത്തൂറ് സ്വദേശിക്ക് രണ്ടാമത്തെ നിയമനം നല്‍കുമെന്നും സംസാരമുണ്ട്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പത്തനംതിട്ട സ്വദേശിക്ക് മൂന്നാമത്തെ നിയമനത്തില്‍ ധാരണയായതായും ജീവനക്കാര്‍ തന്നെ ആരോപിക്കുന്നു. നേരത്തെ വിസിയുടെ വീട്ടിലെ ഡ്രൈവറായിരുന്നയാള്ക്ക് നിയമനം ലഭിച്ചിരുന്നു. യുഡി ക്ളര്‍ക്ക് നിയമനത്തിന് എല്‍ഡിസി ആയി മൂന്ന് വര്‍ഷം സ്ഥിരനിയമനം ലഭിച്ചവരെയാണ് പരിഗണിക്കുക. എന്നാല്‍ ഇതിന് വിരുദ്ധമായി സര്‍വ്വകലാശാലയില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന സിപിഎം എംഎല്‍എയുടെ മകനെ ഇത്തവണ ഇണ്റ്റര്വ്യുവിന് വിളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ അപേക്ഷ യോഗ്യതയില്ലെന്ന് കണ്ട് തള്ളിയിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും തട്ടിക്കൂട്ടിയെടുത്ത എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കണക്കിലെടുത്താണ് നിയമിക്കാന്‍ നീക്കം നടക്കുന്നത്. മറ്റൊരു സിപിഎം ജനപ്രതിനിധിയുടെ പിഎയുടെ ഭാര്യയ്ക്കും നിയമനം നല്കാന് ധാരണയായിട്ടുണ്ട്. സര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ അഴിമതി ആരോപണവുമായി ഡിവൈഎഫ്ഐ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നേതാക്കളുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും നിയമനം തരപ്പെടുത്തിക്കൊടുക്കാനുള്ള പ്രകടനം മാത്രമായിരുന്നു അതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പാര്‍ട്ടി പറയുന്നവര്‍ക്ക് നിയമനം നല്കി കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് വിസി പയറ്റുന്നത്. ലൈബ്രറി അസിസ്റ്റണ്റ്റ് നിയമനത്തിന് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം വേണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിന് വിരുദ്ധമായി രണ്ട് പേര് ലിസ്റ്റിലുണ്ട്. കഴിഞ്ഞ തവണ മുസ്ളിംലീഗിണ്റ്റെ ശുപാര്‍ശയില്‍ കയറിക്കൂടിയ ആളാണ് ഇതിലൊരാള്‍. പരിശീലന കാലയളവ് കണക്കാക്കിയാണ് മറ്റൊരാളെ ഉള്‍പ്പെടുത്തിയത്. ഇതും നിബന്ധനകള്‍ക്ക് വിരുദ്ധമാണ്. രാഷ്ട്രീയത്തിനുപുറമെ സാമുദായികമായ വീതം വെപ്പിനും കുപ്രസിദ്ധമാണ് കേന്ദ്രസര്‍വ്വകലാശാല. സംഘടിത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന. ഒബിസി സംവരണത്തില്‍ മുസ്ളിം, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിലെ പിന്നോക്ക വിഭാഗക്കാര്‍ തഴയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: