ജക്കാര്‍ത്ത:?ഇന്തൊനേഷ്യയിലെ ജാവയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 6.1 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. പുലര്‍ച്ചെ 5.14 ഓടെയാണ് ഭൂചലനം ഉണ്ടായത്. സുനാമിക്കുള്ള സാധ്യതയില്ലെന്നും അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഭൂചലനത്തെത്തുടര്‍ന്നു ഭൂമി 20 സെക്കന്റുകളോളം വിറകൊണ്ടുവെന്നു അഡിപാല നഗരവാസികള്‍ പറഞ്ഞു. ദക്ഷിണജാവയിലെ കടലിന്റെ അടിവശമാണ് പ്രഭവകേന്ദ്രമെന്നാണ് സംശയം. എന്നാല്‍ ഭൂചലനത്തെ തുടര്‍ന്നു കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: