കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന അഞ്ച് പേരെ ഭീകരര്‍ വെടിവച്ച് കൊന്നു. അലിന്‍ഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. കൊലയുടെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് അഫ്ഗാന് സര്‍ക്കാരിന്റെ പ്രാദേശിക വക്താവ് സര്ഹദി ഷുവാക്ക് പറഞ്ഞു.
സ്പോര്‍ട്സിനും പൊതു ആഘോഷങ്ങള്‍ക്കും താലിബാന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബൈക്കിലെത്തിയ ഭീകരര്‍ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടുനിന്നവരെ ഒരു പ്രകോപനവുമില്ലാതെ നിഷ്കരുണം വെടിവച്ചുവീഴ്ത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഭീകരര്‍ ബൈക്കില്‍തന്നെ കടന്നുകളഞ്ഞു.
ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനിലെ മാധ്യമ പ്രവര്ത്തകന് നൂര്‍ അഹമ്മദ് നൂറിയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ക്രിക്കറ്റ് കളിക്കാരുടെ നേരെയുള്ള അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: