വത്തിക്കാന്‍: ഇന്റര്‍നെറ്റ് ദൈവത്തിന്റെ വരദാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കത്തോലിക്കര്‍ ധൈര്യത്തോടെ ഡിജിറ്റല്‍ ലോകത്തെ പൗരന്മാരാകണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ലോക വാര്‍ത്താവിനിമയ ദിനത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ പുതുതലമുറ മാധ്യമമായ ഇന്റര്‍നെറ്റിന്റെ പ്രസക്തി എടുത്തുപറഞ്ഞത്.
‘ഒരുമിച്ചുചേരാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമുള്ള അപാരമായ സാധ്യതകളാണ് ഇന്റര്‍നെറ്റ് വഴി ലഭിക്കുന്നത്. പുതിയകാല ജീവിതത്തില്‍ അത് ശുഭകരമായ ഒന്നാണ്. ദൈവത്തിന്റെ സമ്മാനമാണത്. നമ്മുടെ സന്ദേശങ്ങള്‍ വേദനകളകറ്റുന്ന ലേപനവും ഹൃദയത്തെ ഉല്ലസിപ്പിക്കുന്ന വീഞ്ഞുമായി മാറട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: