ഇസ്ലാമാബാദ്: പാക് അധീന കാശ്മീരില്‍നിന്ന് ഇന്ത്യയിലേക്ക് നൂറു കോടി രൂപയുടെ മയക്കുമരുന്നു കടത്തിയ ട്രക്ക് ഡ്രൈവര്‍ക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് പാക് അധീന കാശ്മീര്‍ അധികൃതര്‍ 27 ഇന്ത്യന്‍ ട്രക്കുകള്‍ പിടിച്ചെടുത്തശേഷം അതിലെ ഡ്രൈവര്‍മാരെ തടഞ്ഞുവച്ചു. രാജ്യാന്തര വിപണിയില്‍ നൂറു കോടിയോളം രൂപ വിലവരുന്ന 114 ബ്രൗണ്‍ ഷുഗര്‍ പായ്ക്കറ്റുകള്‍ വിട്ടുകൊടുക്കണമെന്നതും ഡ്രൈവറെയും ട്രക്കിനെയും മോചിപ്പിക്കണമെന്നതുമാണ് ആവശ്യം. ചരക്കുകളുമായി പാക് അധീന കാശ്മീരിലേക്ക് പോയ അമ്പതോളം ട്രക്കുകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജമ്മുകാശ്മീര്‍ അധികൃതര്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ്. പാകിസ്ഥാന് അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്നം നിയമമനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്നതാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: