ശരിയായി ഈശ്വരനില്‍ വിശ്വസിക്കുന്നവര്‍ക്ക്, ആ ആദര്‍ശം അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ദുശീലങ്ങള്ക്കടിമയാകാന് കഴിയില്ല. കാരണം, അവന് അവനില്‍ത്തന്നെയാണ് ജീവിക്കുന്നത്. അവന് ആനന്ദം തേടുന്നത് പുറമേയല്ല, അവന്റെയുള്ളിലാണ്. അവന്റെ ഉള്ളില്‍ വസിക്കുന്ന ഈശ്വരനെക്കണ്ട് അവന് ആനന്ദിക്കുന്നു.
അവനെ ബാഹ്യമായ ഒന്നിനും ബന്ധിക്കാന്‍ കഴിയില്ല. എല്ലാവരും ഈശ്വരനെ അനുകരിക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കുകയില്ല. പക്ഷേ, എന്തിന് ദുശ്ശീലങ്ങള്‍ക്ക് അടിമയാകണം? വീടിനും നാടിനും ഭാരമായിത്തീരണം? സിഗരറ്റുവലിയും മദ്യപാനവും ധൂര്‍ത്തും ഇന്നൊരു ഫാഷനാണ്.
രാഷ്ട്രീയക്കാരോ മറ്റുള്ളവരൊ യുവാക്കളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതുമില്ല. അതാണ് കഷ്ടം. സ്വയം ആചരിച്ചുകാണിക്കാതെ മറ്റുള്ളവര്‍ എങ്ങനെ പഠിക്കും? ആദര്‍ശം ഉള്‍ക്കൊള്ളും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: