മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസത്തിന് കാരണവും ശ്രദ്ധയിലുള്ള ഈ വ്യത്യാസമല്ലാതെ മറ്റൊന്നുമല്ല. ഒരുവനെ മഹാനും മറ്റൊരുവനെ ദുര്‍ബലനും നീചനുമാക്കിത്തീര്ക്കുന്നത് ഈ ശ്രദ്ധയാണ്. എന്റെ ഗുരുനാഥന് പറഞ്ഞിരുന്നു, സ്വയം ദുര്‍ബലനെന്ന് നിനയ്ക്കുന്നവന്‍ ദുര്ബ്ബലനാകുമെന്ന്.
അത് ശരിയാണ്. ഈ ശ്രദ്ധ നിങ്ങളില്‍ പ്രവേശിക്കണം. പാശ്ചാത്യവംശരുടെ ഇടയില്‍ പ്രകടമായിക്കാണുന്ന ഭൗതികശക്തികളെല്ലാം ഈ ശ്രദ്ധയുടെ ഫലമാണ്. അവര്‍ സ്വന്തം മാംസപേശികളില്‍ വിശ്വാസമുള്ളവരാണ്. നിങ്ങളുടെ ആത്മാവില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അതെത്ര കൂടുതല്‍ ഫലവത്താകണം.
അനന്തമായ ആത്മാവില്‍ അനന്തമായ ശക്തിയില്‍ വിശ്വസിക്കുക. ഇവയെക്കുറിച്ചാണ് നിങ്ങളുടെ ഗ്രന്ഥങ്ങളും സിദ്ധന്മാരും ഐകമത്യത്തോടെ പ്രാപിക്കുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: