ഉദുമ: മാങ്ങാട് കൂളിക്കുന്നില്‍ പോലീസിണ്റ്റെ കണ്മുന്നില് മതതീവ്രവാദ സംഘത്തിണ്റ്റെ അഴിഞ്ഞാട്ടം. അക്രമം തടയണമെന്നാവശ്യപ്പെട്ട നാട്ടുകാരോട് പേടിയാകുന്നുവെന്ന് പോലീസിണ്റ്റെ മറുപടി. ശനിയാഴ്ച രാത്രി എട്ടുമുതല്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുവരെ നടന്ന അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളുമാണ് തകര്‍ക്ക പ്പെട്ടത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ കൂളിക്കുന്ന് കല്ലുവളപ്പിലെ നാരായണന് (42), ഭാര്യ നാരായണി (25), മക്കളായ റോഷ്ന് (11), സ്നേഹ (9), സഹോദരന് പവിത്രണ്റ്റെ ഭാര്യ പത്മിനി (39), ശിവനന്ദ (4), അയല്‍വാസി ശാരദ (55) എന്നിവരെ ചെങ്കള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരായണണ്റ്റെ വീട്, ഓട്ടോ, ശാരദയുടെ വീട്, മകന് ശ്രീധരണ്റ്റെ ബൈക്ക്, രവിയുടെ വീട് എന്നിവയാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വീടുകള്‍ക്കുനേരെ അക്രമം ആരംഭിച്ചത്. ഉദുമ പഞ്ചായത്തംഗവും ലീഗ് നേതാവുമായ ഹമീദിണ്റ്റെ നേതൃത്വത്തില്‍ മീത്തല്‍ മാങ്ങാട്, ചോയിച്ചുകല്ല്, മുക്കുന്നോത്ത്, നാലാംവാതുക്കല്, പാക്യാര എന്നിവിടങ്ങളില്‍ നിന്നെത്തിയ അമ്പ തോളം പേരാണ് അക്രമം നടത്തിയത്. നാരായണണ്റ്റെ വീടാണ് ആദ്യം അക്രമികള്‍ തല്ലിത്തകര്‍ത്തത്. വിവരമറിഞ്ഞ് ഏതാനും പോലീസുകാര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും കാഴ്ചക്കാരായി നിന്നു. രക്ഷയ്ക്കായി സമീപിച്ച നാട്ടുകാരോട് അക്രമികള്‍ കൂടുതലാണെന്നും നേരിടാന്‍ പേടിയുണ്ടെന്നുമായിരുന്നു മറുപടി. ഇതിനിടയില്‍ പ്രദേശവാസികള്‍ സംഘടിക്കാന്‍ തുടങ്ങിയതോടെ അക്രമികള്‍ പിന്മാറി. എന്നാല്‍ അക്രമഭീഷണി നിലനില്‍ക്കുമ്പോഴും കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയില്ല. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീണ്ടും മതതീവ്രവാദികള്‍ വീടുകള്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ടു. ശാരദ, രവി എന്നിവരുടെ വീടുകളും ശ്രീധരണ്റ്റെ ബൈക്കും തകര്‍ത്തു. വീട്ടിലുണ്ടായിരുന്നവര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഗുരുതര അക്രമം അരങ്ങേറിയിട്ടും ഇന്നലെ രാത്രി വരെ പോലീസ് കേസെടുത്തില്ല. ഇതിനിടയില്‍ അക്രമം ഒതുക്കിത്തീര്‍ക്കുന്നതിന് സിപിഎം നീക്കം തുടങ്ങി. രാഷ്ട്രീയ വിഷയമായി നിസാരവത്കരിച്ച് കേസ് ഒതുക്കുന്നതിന് മുസ്ളീം ലീഗുമായി ഒത്തുതീര്‍പ്പിലെത്തുകയാണ് സിപിഎം. മുന്‍പും നിരവധിതവണ പ്രദേശത്ത് പ്രവര്‍ത്തകര്‍ വര്‍ഗ്ഗീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ മുഖംതിരിക്കുകയായിരുന്നു നേതൃത്വം.
പോലീസ് നടപടി അപമാനം: ബിജെപി
കാസര്‍കോട്: അണിഞ്ഞയില്‍ വീടുകള്‍ക്ക് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന പോലീസിണ്റ്റെ നടപടി അപമാനമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. പോലീസ് തുടക്കത്തില്‍ തന്നെ ശക്തമായ നടപടിയെടുത്തിരുന്നുവെങ്കില്‍ അക്രമം തടയാന്‍ സാധിക്കുമായിരുന്നു. സംഭവത്തിണ്റ്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി മതതീവ്രവാദികള്‍ക്ക് കീഴടങ്ങുകയാണ് ജില്ലയിലെ പോലീസ് സംവിധാനം. കേസെടുക്കുന്നതിലും കടുത്ത അനാസ്ഥയാണുണ്ടാകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് അക്രമത്തിന് ഒത്താശ ചെയ്യുന്നത് ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപി നേതാക്കളായ അഡ്വ.കെ.ശ്രീകാന്ത്, നഞ്ചില്‍ കുഞ്ഞിരാമന്, പുല്ലൂറ് കുഞ്ഞിരാമന്, കെ.ഗോപാലകൃഷ്ണന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: