പെഷവാര്‍: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പെഷവാറില്‍ ഉണ്ടായ സ്ഫോടനത്തില്‍ 22 അര്‍ദ്ധ സൈനികര്‍ മരിച്ചു. 38 പേര്‍ക്ക് പരിക്കേറ്റു.
പെഷവാറിലെ സൈനിക ക്യാമ്പിനു സമീപത്തു വച്ചായിരുന്നു സ്ഫോടനം. സൈനികര്‍ക്ക് സഞ്ചരിക്കാനായി വാടകയ്ക്ക് എടുത്ത കാറില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ച് നാശം വിതച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും അല്‍ഖ്വഇദ ഭീകരരാണ് പിന്നിലെന്നാണ് നിഗമനം. പെഷവാറിനോട് അടുത്തുള്ള വടക്കന്‍ വസീറിസ്ഥാന് അല്‍ക്വഇദ തീവ്രവാദികളുടെ സ്വര്‍ഗം എന്നാണ് അറിയപ്പെടുന്നത് തന്നെ. ഇവിടങ്ങളില്‍ റോഡുവശങ്ങളിലെ സ്ഫോടനം നിത്യസംഭവമാണെങ്കിലും സൈനിക ക്യാന്പിന് അകത്ത് സ്ഫോടനം നടത്തിയത് അപൂര്‍വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: