ക്ഷേത്രങ്ങളെ കണ്ണടച്ചാക്ഷേപിക്കുന്നതില് ഒരര്‍ഥവുമില്ല. പല ക്ഷേത്രങ്ങളും ഇന്ന് ശരിയായ രീതിയിലല്ല നടക്കുന്നതെന്നത് വാസ്തവം തന്നെ. എന്നാല്‍ അവയെ ആക്ഷേപിക്കുന്നതിന് പകരം നമ്മള് അവയുമായി ബന്ധപ്പെട്ട് അവിടത്തെ തെറ്റുകള്‍ നീക്കാനാണ് ശ്രമിക്കേണ്ടത്. ഡോക്ടര്‍ തെറ്റുചെയ്യുന്നതുകൊണ്ട് ആശുപത്രി വേണ്ടെന്ന് നാം പറയുമോ?
ഒരു ഗ്രാമത്തില്‍ കുറഞ്ഞത് ഒരു ക്ഷേത്രമെങ്കിലും വേണമെന്നുണ്ട്. ഇന്ന് എല്ലാവരിലും സ്വാര്ഥചിന്തയാണുള്ളത്. ആ ദുഷിച്ച തരംഗങ്ങളെ ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയും. അവിടെയെത്തുന്നവരുടെ രണ്ടു സെക്കന്‍ഡു നേരത്തേക്കെങ്കിലുമുള്ള ഏകാഗ്രത മതി, അന്തരീക്ഷത്തിന് ശുദ്ധികിട്ടും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: