കാബൂള്‍: ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെയെണ്ണം 21 ആയി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണ്. അഫ്ഗാനിസ്ഥാന് ആസ്ഥാനത്തുള്ള ഒരു ഹോട്ടലിലേയ്ക്കാണ് ചാവേര്‍ ഇരച്ചുകയറിയത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധികള്‍, ഐക്യരാഷ്ട്ര സംഘടനയിലെ നാല് ഉദ്യോഗസ്ഥര്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നവെന്ന് പോലീസ് പറഞ്ഞു. ഇസ്ലാമിക താലിബാന് കലാപകാരികള്‍ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഹോട്ടലില്‍ തിരക്കുള്ള സമയംനേക്കിയാണ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: