കാസര്‍കോട്: നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അക്രമം തുടരുന്നു. കാഞ്ഞങ്ങാട്ട് ആറങ്ങാടിക്കു പിന്നാലെ കാസര്‍കോട്ട് ഉളിയത്തടുക്കയിലും മതതീവ്രവാദികള്‍ പോലീസിനെ അക്രമിച്ചു. അന്‍പതോളം വരുന്ന സംഘം വിദ്യാനഗര്‍ അഡീഷണല്‍ എസ്ഐ ഇ.രവീന്ദ്രനെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. രാവിലെ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രി വൈ കിയും പോലീസ് കേസെടുത്തിട്ടില്ല. ശസ്ത്രക്രിയക്ക് വി ധേയനാക്കിയതിനാല് എസ് ്ഐ അബോധാവസ്ഥയിലാണെന്നും മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാലാണ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ ലീഗ് എംഎല്‍എമാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. നബിദിനാഘോഷത്തിണ്റ്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കെട്ടിയ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡും അഴിച്ചുമാറ്റണമെന്ന് നേരത്തെ പോലീസ് അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പരിപാടി നടന്ന് രണ്ട് ദിവസത്തിനുശേഷവും നിര്‍ദ്ദേശം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് തന്നെ ഇത് നീക്കം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ കാസര്‍കോട് -മധൂറ് റൂട്ടിലെ ഉളിയത്തടുക്കയില്‍ ഒരു സംഘം റോഡ് ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഇ.രവീന്ദ്രണ്റ്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി ഉപരോധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടായി. ചുരുക്കം ചില പോലീസുകാര്‍ മാത്രമാണ് സംഭവസ്ഥലത്തുണ്ടായത്. ഇതിനിടയില്‍ അന്‍പതോളം വരുന്ന സംഘം എസ്ഐയെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ താഴെ വീണാണ് കയ്യൊടിഞ്ഞത്. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് എസ്ഐയെ രക്ഷിച്ചത്. എസ്ഐയെ മര്‍ദ്ദിച്ച സംഘത്തിലെ മൂന്ന് പേരെ ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉളിയത്തടുക്ക ബിലാല്‍ നഗര്‍ സ്വദേശികളായ മുനസീര്‍ (18), അബ്ദുള്‍ റിസ്വാന് (16), മുഹറൂഫ് മുഹമ്മദ് (17) എന്നിവരെയാണ് സംഭവസ്ഥലത്തുനിന്നും പോലീസ് പിടികൂടിയത്. എന്നാല്‍ ലീഗ് എംഎല്‍എമാരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ മണിക്കൂറുകള്‍ക്കകം പോലീസ് വിട്ടയച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിട്ടയച്ചതെന്നാണ് സൂചന. സ്ഥലം സന്ദര്‍ശിച്ച ലീഗ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് അക്രമികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. എസ്ഐ ഗുരുതരമായി അക്രമിക്കപ്പെട്ടിട്ടും പോലീസാണ് അതിക്രമം നടത്തിയതെന്ന നിലപാടിലാണ് എംഎല്‍എ. ക്രമസമാധാനപാലനത്തിന് പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് നിലവിലുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലും നടപടിയെടുത്തുവരുന്നുണ്ടെങ്കിലും ലീഗ് കേന്ദ്രങ്ങളില്‍ ഉത്തരവ് പാലിക്കാനാകാതെ നിസഹായാവസ്ഥയിലാണ് പോലീസ്. കര്‍ശന നടപടിയെടുത്താല്‍ അക്രമവും അധിക്ഷേപവുമാണ് ഫലം. ജനപ്രതിനിധികള്‍ തന്നെ ഉത്തരവ് ലംഘിക്കാന്‍ ഒത്താശ ചെയ്യുന്നത് അക്രമികള്‍ക്ക് പ്രേരണയാവുകയാണ്. നിരന്തരമായി അക്രമിക്കപ്പെടുന്നത് പോലീസിണ്റ്റെ ആത്മധൈര്യം ചോര്‍ത്തുന്നുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലുമാകാത്തത് പോലീസിനിടയില്‍ തന്നെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
വീടുകളില്‍ റെയ്ഡ്; പട്ടാളവേഷം പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം ആറങ്ങാടിയില്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാത്രി ജില്ലാ പോലീസ് സൂപ്രണ്ടിണ്റ്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി മൂന്ന് വീടുകളില്‍ നിന്നും പ്രതികള്‍ ധരിച്ചപട്ടാള വ സ്ത്രം കണ്ടെടുത്തു. ഇക്കഴിഞ്ഞ നബിദിനത്തോടനുബന്ധിച്ച് ആറങ്ങാടിയില്‍ പട്ടാള വേഷം ധരിച്ച് റാലി നടത്തിയവര്‍ക്ക് സമ്മാനം കൊടുക്കാത്തതിണ്റ്റെ പേരില്‍ പരിപാടി അലങ്കോലപ്പെടുത്തിയിരുന്നു. അക്രമത്തില്‍ വെള്ളരിക്കുണ്ട് സി.ഐ., അനില്‍കുമാര്‍ അടക്കം പോലീസുകാര്‍ക്ക് പരിക്കുപറ്റിയിരുന്നു. കാസര്‍കോട്ട് പട്ടാളവേഷം ധരിച്ച 17 പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും കാഞ്ഞങ്ങാട് ഒരാളെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: