ആരാണ് ധര്മപീഠസ്ഥാപനത്തിന് പുറകില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്? ആ കാലശക്തി. എന്തിനുവേണ്ടി ചെയ്തു ? ലോകത്തില്‍ അതിന്റെ ആവശ്യം വന്നപ്പോള്‍ അവന്റെ മഹിമകളെ ഒന്ന് പ്രകടമാക്കി. നമുക്ക് അത് അറിയാനും കാണാനും അനുഭവിക്കാനുമുള്ള കഴിവില്ല. കാരണം, നമ്മുടെ മുന്നില്‍ വ്യക്തി അഹം മുഴച്ചു നില്ക്കുന്നു. അതുകൊണ്ട് സൂക്ഷിക്കണം. എന്ത് ചെയ്യുമ്പോഴും ഞാന്‍ എന്ന മനോഭാവം ഒരിക്കലും നമ്മളില്‍ പ്രകടമാകാന്‍ പാടില്ല. ഈ കാര്യം ശരിക്ക് ഉറച്ചില്ലെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മള് ബുദ്ധിമുട്ടിലാകും.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: