ന്യൂയോര്‍ക്ക്: ഇറാഖ് വിമതരുടെ മൃതദേഹങ്ങള്‍ അമേരിക്കന്‍ സൈനികര്‍ ചുട്ടേരിച്ചതായി റിപ്പോര്‍ട്ട്. ടിഎം സെഡ് എന്ന വെബ്സൈറ്റിലൂടെയാണ് ഇതു സംബന്ധിച്ച ചിത്രങ്ങള്‍ പുറത്തു വന്നത്.
മൃതദേഹങ്ങള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളാണ് ഫോട്ടോകളിലുള്ളത്. ഒരു പട്ടാളക്കാരന് തലയോട്ടിക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ് മറ്റൊരു ദൃശ്യം. 2004ല്‍ ഫലൂജയില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് ഇത്.
ദൃശ്യങ്ങളുടെ വിശ്വാസ്യത എത്രത്തേളമുണ്ടെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് പെന്റഗണ്‍ വക്താവ് റിച്ചാര്‍ഡ് ഉല്ഷ് പറഞ്ഞു. ഇറാഖ് യുദ്ധക്കാലത്ത് അമേരിക്കന്‍ സേനയും വിഘടനവാദികളും തമ്മില്‍ ഏറ്റവും കൂടുതല്‍ പോരാട്ടം നടന്ന സ്ഥലമാണ് ഫലൂജ.
അതേസമയം തങ്ങളുടെ കൈവശം കൂടുതല്‍ ഫോട്ടോകളുണ്ടെന്നും ഇതെല്ലാം കൂടി ഏകദേശം 323 ഫോട്ടകള്‍ വരുമെന്നും വെബ്സൈറ്റ അവകാശപ്പെടുന്നു. സംഭവത്തിലെ നിജ സ്തിത ബോധ്യപ്പെട്ടാല്‍ ഇതിലുള്‍പ്പെട്ട സൈനികരാരൊക്കെയാണെന്ന് കണ്ടെത്താന്‍ ശ്രമിക്കുമെന്നും റിച്ചാര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: