കെയ്റോ: ഈജിപ്റ്റില്‍ പുതിയ ഭരണഘടനയ്ക്ക് ജനങ്ങളുടെ അംഗീകാരം. മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിട്ടുനിന്ന ഈജിപ്റ്റിലെ ഹിതപരിശോധനയില്‍ ഭീരിഭാഗവും ഭരണഘടനയ്ക്ക് അനുകൂലമാണ് വോട്ടുചെയ്തത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന ഹിതപരിശോധനയില്‍ 97 ശതമാനവും അനുകൂലമായാണ് വോട്ടുചെയ്തതെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍, പോളിങ് 11 ശതമാനം മാത്രമായിരുന്നുവെന്ന് വിവിധ സര്‍ക്കാരിതര സംഘടനകള്‍ നല്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 27 പ്രവിശ്യകളില്‍ 25ലെയും ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് പുതിയ ഭരണഘടനക്കെതിരെ വോട്ടുചെയ്തത്. ശേഷിക്കുന്ന വോട്ടുകള്‍ അസാധുവായി. അതേസമയം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കെയ്റോ നഗരത്തിലെയും വടക്കന്‍ സീനായിലെയും ഫലങ്ങള്‍ പുറത്തുവന്നിട്ടില്ല. മൊത്തം 1,74,53,815 പേര് വോട്ടു ചെയ്തപ്പോള്‍ 1,68,21,944 പേര് അനുകൂലിച്ചുവെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്.
ബ്രദര്‍ഹുഡ് വിരുദ്ധ മേഖലകളിലെല്ലാം പുതിയ ഭരണഘടയ്ക്ക് അനുകൂലമായ വിധിയെഴുത്താണുണ്ടായത്. 17.4 ശതമാനം പേരാണ് ഹിതപരിശോധനാ നടപടികളില്‍ പങ്കാളികളായി. 2012ല്‍ ഭരണഘടന സംബന്ധിച്ച് മുര്‍സി സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയുടെ പോളിംഗ് ശതമനം 38.9 ശതമാനമായിരുന്നു. വോട്ടെടുപ്പില്‍ 64 ശതമാനം പേര് ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: