സിഡ്നി: ഓസ്ട്രേലിയ കൊടുംചൂടില്‍ വിയര്‍ക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി രേഖപ്പെടുത്തുന്ന ചൂട് 40ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. കൊടുംചൂടു കാരണം മരങ്ങള്‍, ചെടികള്‍ എന്നിവ ഉണങ്ങുകയും പലയിടങ്ങളിലും തീപിടുത്തങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സീസണിലെ കൂടിയ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തെക്കന്‍ ഓസ്ട്രേലിയയില്‍ മൂന്ന് ദിവസത്തിനിടെ 129 പേരെയാണ് താപനില കൂടിയതു കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓസ്ട്രേലിയന്‍ ടെന്നീസിനെത്തിയ താരങ്ങള്‍ക്ക് ചൂട് കാരണം തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലാവസ്ഥ അനുയോജ്യമല്ല എന്ന കാരണത്താല്‍ ടെന്നീസ് മത്സരം ഉപേക്ഷിച്ച നിലയിലാണ്. മെല്‍ബണില്‍ ഒരാള്‍ സ്കൂള്‍ മുറ്റത്ത് കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു.
ഇവിടെ 109ഓളം പേര്‍ക്ക് ഹൃദയസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറില്‍ ഇവിടെ 1000 അഗ്നിബാധകളുണ്ടായി. ജനങ്ങളില്‍ ഹൃദയാഘാതം കൂടാന്‍ സാധ്യത കൂടുതലാണെന്ന് വൈദ്യവിഭാഗം മുന്നറിയിപ്പ് നല്കി. പടിഞ്ഞാറന്‍ തീരത്ത് വീശിയ ചൂട്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ത്തി. ഞായറാഴ്ചത്തെ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചിരുന്നു. 55ഓളം വീടുകള്‍ക്ക് നാശനഷ്്ടമുണ്ടായി. തെക്കു-കിഴക്കന്‍ ഭാഗങ്ങളിലും ഉഷ്ണക്കാറ്റിന്് ശക്തി കൂടി വരികയാണ്.
രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ 800ഓളം അഗ്നിബാധകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിക്്ടോറിയയില് ചപ്പുചവറുകള്‍ കത്തിക്കുന്നതു പോലും നിരോധിച്ചിട്ടുണ്ട്. 1939 ലാണ് 46.1 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് ചൂട് ഓസ്ട്രേലിയയില്‍ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: