കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ സിനിമാതാരങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ നിര്‍മാതാക്കളുടെ സംഘടന രംഗത്ത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. താരങ്ങള്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നത് തീയറ്ററുകളില്‍ ആളെ കുറക്കുമെന്ന് ഇവര്‍ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അമ്മ യോഗം ചേര്‍ന്ന് ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: