കൊച്ചി: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി കൊച്ചിയില്‍ സംഘടിപ്പിച്ച രബീന്ദ്രോത്സവം സമാപിച്ചു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത നാല് മികച്ച നാടകങ്ങളുടെ അവതരണത്തോടെയാണ് സംസ്ഥാനതല രബീന്ദ്രോത്സവത്തിന് തിരശ്ശീല വീണത്. രബീന്ദ്രനാഥ ടോഗോറിന്റെ 150-ാം ജന്മ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിച്ചത്.
തൃശൂര്‍ പുല്ലൂറ്റ് വി.കെ.രാജന് സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍, തിരുവനന്തപുരം ആറ്റിങ്ങല്‍ ഇളമ്പ ഹയര്‍ സെക്കണ്ടറി സ്കൂള്‍, മലപ്പുറം കൊളത്തൂര്‍ ലിറ്റില്‍ എര്‍ത്ത് തിയേറ്റര്‍ നാഷണല്‍ ഹൈസ്കൂള്‍, നീലഞ്ചേരി ഗവ.ഹൈസ്കൂള്‍ എന്നീ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് നാടകങ്ങള്‍ അവതരിപ്പിച്ചത്. നാടകങ്ങള്‍ അവതരിപ്പിച്ച സ്കൂളുകള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, സിനിമ താരം ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് നല്കി.
രബീന്ദ്രനാഥ ടോഗോറിന്റെ ആശയങ്ങള്‍ പകര്‍ന്ന് നല്കുന്ന നാടകങ്ങള്‍ ആസ്വദിക്കാന്‍ വിദേശികളുള്‍പ്പെടെയുള്ളവര്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെത്തിയിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍, നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: