കൊച്ചി: കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച മൂന്നാമത്തെ അതിവേഗ നിരീക്ഷണ കപ്പലായ അഭിനവ് കമ്മീഷന് ചെയ്തു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ അനുരാഗ് ജി തപ്ലിയല്‍ മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ 33 ദിവസത്തിനിടയിലാണ് ഈ മൂന്ന് കപ്പലുകള്‍ കമ്മീഷന് ചെയ്തിരിക്കുന്നതെന്ന് അനുരാഗ് പറഞ്ഞു. കൊച്ചിന് ഷിപ്പ് യാര്ഡിന്റ ശേഷിയ്ക്കും തൊഴില്‍ വൈദഗ്ധ്യത്തിനുമുള്ള തെളിവാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീരത്തോട് ചേര്‍ന്നുള്ള 46 കോസ്റ്റല്‍ റഡാര്‍ സ്റ്റേഷനുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും രണ്ടാം ഘട്ടത്തില്‍ 38ലധികം സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിന് ഷിപ്പ് യാര്‍ഡ് കപ്പല്‍ കൈമാറി മൂന്ന് ദിവസത്തിനുള്ളിലാണ് അഭിനവ് കമ്മീഷന് ചെയ്യുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ശേഷിക്കുന്ന 17 കപ്പലുകള്‍ കൂടി കൊച്ചിന് ഷിപ്പ് യാര്‍ഡ് നിര്‍മിച്ചുനല്‍കും. 2010 ല്‍ 20 അതിവേഗ നിരീക്ഷണ കപ്പലുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് കൊച്ചിന് ഷിപ്പ്യാര്ഡ് കരാറിലേര്‍പ്പെട്ടത്.
33 നോട്ടിക്കലാണ് അഭിനവിന്റെ വേഗത. കള്ളക്കടത്ത് തടയുക, കടല്‍ക്കൊള്ളക്കാരെ ചെറുക്കുക, മത്സ്യ ബന്ധനക്കാര്ക്ക് സംരക്ഷണം നല്‍കുക, നിരീക്ഷിക്കുക എന്നീ കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ തീരസേനയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗ നിരീക്ഷണ കപ്പലുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: