ആലുവ: നാലാംമെയിലിലെ നിര്‍ദ്ദിഷ്ട ഇരുമ്പുരക്ക് കമ്പനിക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5 ന് വാഴക്കുളം പഞ്ചായത്തിലെ തടിയിട പറമ്പില്‍നിന്ന് നാലാംമെയില്‍ കവലവരെ രണ്ടര കിലോമീറ്റര്‍ നീളത്തിലാണ് ചങ്ങല തീര്‍ക്കുന്നത്. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാര് ഉള്‍പ്പെടെ ഏകദേശം അയ്യായിരത്തോളം പേര് കണ്ണികളാകും. കമ്പനി ഉടമകള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും നാട്ടുകാരെയും സമരസമിതി പ്രവര്‍ത്തകരെയും പലതരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സമരസമിതി ആരോപിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സമാനസ്വഭാവമുള്ള കമ്പനികള്‍ സന്ദര്‍ശിക്കാനെടുത്ത തീരുമാനം പ്രഹസനമായിരുന്നു.
നാലാംമെയിലിലെ കമ്പനിയുടമകള്‍ കഞ്ചിക്കോട്ടെയും മൂവാറ്റുപുഴയിലെ കമ്പനികളുമായി ഒത്തുകളിച്ചാണ് അനുകൂല റിപ്പോര്‍ട്ട് സൃഷ്ടിച്ചതെന്ന് ആരോപണമുണ്ട്. ഈ കമ്പനികളില്‍ ദിവസങ്ങള്‍ക്ക് മുമ്പെത്തി മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ നടപടിയെടുത്തത്. നാലാംമെയിലിലെ കമ്പനി ഉടമകളാണെന്നും സമരസമിതി ആരോപിച്ചു. ഇത്തരം കമ്പനികളുടെ സാന്നിധ്യം വ്യവസായമേഖലയിലെ നിരവധി ചെറുകിട വ്യവസായങ്ങള്‍ നിര്‍ത്തലാക്കാന്‍ ഇടവരുത്തുമെന്ന് നിയമസഭ പരിസ്ഥിതി കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞ. സമരസമിതി ചെയര്മാന് പി. മോഹനന്, കണ്‍വീനര്‍ സി.യു. യൂസഫ്, കെ.എ. ബഷീര്‍, എം. മീതിയന്‍പിള്ള, ഷെമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: