ജുബ: തെക്കന്‍ സുഡാനില്‍ ബോട്ട് മുങ്ങി 200ലധികം പേര് മരിച്ചെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ച മലാക്കലിലാണ് സംഭവം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
ബോട്ടില്‍ 200നും 300നും ഇടയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. അമിതഭാരം മൂലമാണ് ബോട്ട് മുങ്ങിയതെന്ന് തെക്കന്‍ സുഡാന് സൈനിക വക്താവിനെ ഉദ്ദരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറ്റ് നൈല്‍ നദീ തീരത്തുള്ള നഗരമാണ് മലാക്കല്. ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷ തേടി മലാക്കലില് നിന്നും പലായനം ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ഡിസംബര്‍ 15മുതല്‍ മലാക്കയിലും പരിസര പ്രദേശത്തും സര്‍ക്കാര്‍ സൈന്യവും സൈന്യത്തിലെ വിമത വിഭാഗവും തമ്മില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഡിസംബര്‍ 15ന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 1000ത്തോളം പേര് മരിച്ചെന്ന് യുഎന്‍ പറയുന്നു. മൂന്നര ലക്ഷത്തോളം പേര് രാജ്യത്ത് നിന്ന് പലായനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: