ലണ്ടന്‍: ഗ്രീക്കു ചക്രവര്‍ത്തി, ‘മഹാനായ’ അലക്സാണ്ടറുടെ മരണത്തിനു കാരണം എന്തായിരുന്നു. ബാബിലോണ്‍ കൊട്ടാരത്തില്‍ ഒരു വിരുന്നിനിടെ വിഷമം നേരിടുകയും അസുഖബാധിതനാവുകയും 12-ാംനാളില്‍ മരിക്കുകയും ചെയ്ത അലക്സാണ്ടറെ വിഷംകൊടുത്തു കൊല്ലുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. എന്നാല്‍ ക്രിസ്തുവിനു മുമ്പ് 32 -ല്‍ സംഭവിച്ച ഈ മരണത്തിലെ ദുരൂഹതകള്‍ മറനീക്കാന്‍ ഇക്കാലമത്രയും ശ്രമം നടക്കുകയായിരുന്നു. ഏതാണ്ട് 2000 വര്‍ഷത്തിലേറെയായി ശാസ്ത്രജ്ഞര്‍ ഈ ശ്രമത്തിലായിരുന്നു.
ഇപ്പോള്‍ ന്യൂസ്ലാന്റിലെ നാഷണല്‍ പോയിസണ്‍സ് സെന്ററിലെ ശാസ്ത്രജ്ഞന് ഡോ. ലിയോ ഷെപ് എന്ന വിഷശാസ്ത്രജ്ഞന് കണ്ടെത്തിയിരിക്കുന്നത് ഒരു വിഷച്ചെടിയില്നിന്നുള്ള ദ്രാവകമാണ് അലക്സാണ്ടറുടെ മരണത്തിന്റെ മുഖ്യകാരണമെന്നാണ്. അല്ലാതെ രാസവിഷം നേരിട്ടുള്ളില് ചെന്നിരുന്നെങ്കില്‍ അതിവേഗ മരണം സംഭവിക്കുമായിരുന്നുവെന്നു പറയുന്ന ലിയോ ഷെപ് വിവരിക്കുന്നതിങ്ങനെ:- വെറാട്രം ആല്‍ബം എന്ന വിഷച്ചെടിയാണ് യഥാര്‍ത്ഥ പ്രതി. ലില്ലി സസ്യകുടുംബത്തില്‍ പെടുന്ന ഈ ചെടി വൈറ്റ് ഹെല്ലബോര് എന്നും ഫാള്‍സ് ഹെലബോര് എന്നും അറിയപ്പെടുന്നുണ്ട്. ഈ ചെടിയുടെ നീര് ഉള്ളില്‍ ചെന്നാല്‍ ഛര്‍ദ്ദിക്കും, 12 ദിവസത്തിനുള്ളില്‍ ജീവന് പോകും.” അലക്സാണ്ടറുടെ അന്ത്യനാളുകളെക്കുറിച്ച് ചരിത്രകാരന്മാര് എഴുതിയിട്ടുള്ള വിവരണങ്ങളില്‍, പറയുന്നത് ഒരു കവിള് വീഞ്ഞു കുടിച്ചതോടെ വേദന കൊണ്ടു പുളഞ്ഞു വീഴുകയും കടുത്ത പനി പിടിച്ച് 12-ാം നാള് മരിക്കുകയും ചെയ്തുവെന്നാണ്. ഷെപ് തുടരുന്നു,” വെറാട്രം വിഷം ഉള്ളില്‍ ചെന്നാല്‍ പെട്ടെന്ന് വയറ്റില്‍ വേദനയുണ്ടാകും, തുടര്‍ന്ന് മനം പിരട്ടലും ഛര്‍ദ്ദിയും. അതിരക്ത സമ്മര്‍ദ്ദവും ഹൃദയമിടിപ്പില്‍ വ്യത്യാസവും സംഭവിക്കും. കടുത്ത പേശീവേദനയാണ് മറ്റൊരു ലക്ഷണം. അലക്സാണ്ടര്‍ തന്റെ രോഗകാലത്ത് ഇതെല്ലാം അനുഭവിച്ചിരുന്നുവെന്ന് ചരിത്ര പുസ്തകങ്ങളില്‍നിന്നു മനസിലാക്കാം,” ഡോ. ഷെപ്പിന്റെ ഗവേഷണ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച ആരോഗ്യ മാസികയായ ക്ലിനിക്കല്‍ ടോക്സികോളജി പറയുന്നു.
പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഡോ. ഷെപ് ഇതു കണ്ടെത്തിയത്. 2003-ല്‍ ബിബിസിയുടെ ഒരു സംഘം ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഗവേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: