പൂര്‍ണമായ ഒരു പരിഷ്കാരത്തിന് വേണ്ടുന്ന വിഭവങ്ങള്‍ ഭാരതത്തില്‍ നിന്ന് ലഭിക്കാന്‍ ലോകം കാത്തുനില്ക്കുന്നു. ലോകം കാത്തുനില്‍ക്കുന്നത് ഈ വംശത്തിന്റെ അദ്ഭുതമായ ആധ്യാത്മികസമ്പത്തുകള്ക്കാണ്. അധഃപതനത്തിന്റെയും ദുരിതത്തിന്റെയുമായ ദശകങ്ങളിലൂടെ നമ്മുടെ ജനത ഈ സമ്പത്തുകളെ മുറുകെപിടിച്ചിട്ടുണ്ട്. ഈ സമ്പത്തുകള്‍ക്കാണ് ലോകം കാത്തുനില്‍ക്കുന്നത്. നമ്മുടെ പൂര്വികന്മാര് നേടിവച്ച ഈ അദ്ഭുതസമ്പത്തുക്കളെച്ചൊല്ലി ഭാരതത്തിന് വെളിയില്‍ എത്ര വിശപ്പും ദാഹവുമുണ്ടെന്ന് നമുക്കറിവില്ല. ഇവിടെ നാം വായടിക്കു ന്നു; പരസ്പരം കലഹിക്കുന്നു. പാവനമായതിനെപ്പറ്റിയൊക്കെ നമുക്ക് പുച്ഛവും പരിഹാസവുമാണ്. ഇന്നിപ്പോള്‍ പാവനമായതിനെപ്പറ്റിയെല്ലാം പുച്ഛിക്കുന്നത് നമ്മുടെ ഈ ജനതയുടെ ദുര്വാസനയായിരിക്കയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: