ബാഗ്ദാദ്: ഇറാഖി തലസ്ഥാനം ബാഗ്ദാദിലുണ്ടായ വിവിധ അക്രമങ്ങളിലും സ്ഫോടനങ്ങളിലും 22 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. പടിഞ്ഞാറന്‍ അബുഗരീബിലെ കരസേന താവളത്തിനു നേരേയാണ് ആദ്യം വെടിവയ്പ്പുണ്ടായത്.
എട്ടു പേര് ഇവിടെ കൊല്ലപ്പെട്ടു. ടുസ് ഖുര്മതോയില് ഉണ്ടായ സ്ഫോടനത്തില്‍ നിരവധി പേര് മരിച്ചു. മധ്യ ബാഗ്ദാദിലെ ബസ്റ്റ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിച്ച് മൂന്നു പേര് മരിച്ചു.
2008 നു ശേഷം ഇറാഖില്‍ ഏറ്റവുമധികം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമായിരുന്നു 2013. 8000 പേരാണു വിവിധ അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: