ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ ഭയന്ന് ഇരുപത്തിഅയ്യായിരം പേര് പാലായനം ചെയ്തതായി റിപ്പോര്‍ട്ട്. സിനാബങ്ങ് അഗ്നിപര്‍വതം കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയിരുന്നു.
പടിഞ്ഞാറന്‍ ദ്വീപായ സുമാത്രയിലെ സിനാബങ്ങ് അഗ്നിപര്‍വതത്തില്‍ നിന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ തുടര്‍ച്ചയായി ലാവ പുറത്തേക്കൊഴുകിയതാണ് ജനങ്ങളുടെ പലായനത്തിന് കാരണമായത്. അന്തരീക്ഷത്തില്‍ 5000 മീറ്റര്‍ ഉയരത്തില്‍ ചൂടേറിയ ചാരവും പുകയും പാറക്കല്ലുകളും പുറന്തള്ളിയായിരുന്നു പൊട്ടിത്തെറി.
അഗ്നിപര്‍വതത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നു മുഴുവന്‍ ജനങ്ങളും ഒഴിഞ്ഞുപോയി. ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുകൂടി ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തിവരുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായ ജക്കാര്‍ത്തയിലേക്കുള്ള സഞ്ചാരികളുടെ വരവ് സര്‍ക്കാര്‍ തടഞ്ഞു. 25516 പേര് പ്രദേശത്ത് നിന്ന് പലായനം ചെയ്തതായാണ് സര്‍ക്കാര്‍ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: