ട്രിപ്പോളി: ലിബിയന്‍ വാണിജ്യ ഉപമന്ത്രി ഹസന് അല്‍ ഡ്രൂയി വെടിയേറ്റു മരിച്ചു. സിര്തെയിലെ ജന്മനാട്ടില് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാറിലെത്തിയ അജ്ഞാതന്‍ അദ്ദേഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു.
അദ്ദേഹം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ലിബിയയിലെ ഇടക്കാല സര്‍ക്കാരിലെ പ്രമുഖനായിരുന്നു അദ്ദേഹം. 2011ല്‍ ഗദ്ദാഫിക്കെതിരേ യുദ്ധം നയിച്ച നാഷണല്‍ ട്രിന്ഷിസണല് കൗണ്‍സിലിലെ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: