നമ്മുടെ നാട്ടിലെ ക്ഷുദ്രമായ അസൂയകളെയും കലാപങ്ങളെയുംപറ്റി നമുക്കൊക്കെ അറിവുണ്ടല്ലോ. എന്നെ വിശ്വസിക്കൂ; എവിടെയും നില ഇതുതന്നെ. രാഷ്ട്രീയജീവിതമുള്ള മറ്റ് ജനതകള്‍ക്ക് വിദേശനയങ്ങളുണ്ട്. വീട്ടില്‍ വഴക്കുമൂക്കുമ്പോള് അവര്‍ വല്ല വൈദേശികരോടും കലഹിക്കാന്‍ തക്കം നോക്കുന്നു;?അപ്പോള്‍ വീട്ടുവഴക്കുകള്‍ നിലയ്ക്കുന്നു. നമുക്ക് ഈ കലഹങ്ങളുണ്ട്; അവയ്ക്ക് വിരാമമിടുന്ന വിദേശനയങ്ങളൊട്ടില്ലതാനും. നമ്മുടെ അനശ്വരമായ വിദേശനയമിതാകണം – ലോകജനതകളുടെ ഇടയില്‍ നമ്മുടെ ശാസ്ത്രങ്ങളിലെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുക. നിങ്ങളുടെ ഇടയിലുള്ള രാഷ്ട്രീയ മനഃസ്ഥിതിക്കാരോടും ചോദിക്കട്ടെ, ഒരു വംശമെന്ന നിലയില്‍ ഇതു നമ്മെ ഏകീകരിക്കുമെന്നതിന് മറ്റുവല്ല തെളിവും നിങ്ങള്‍ക്ക് വേണ മോ? ഈ സമ്മേളനം തന്നെ അതിനുള്ള പര്യാപ്തമായ തെളിവാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: