കൊച്ചി: കവലയില്‍ ഉപയോഗിക്കുന്ന അശ്ലീലഭാഷ സിനിമക്ക് ഭൂഷണമല്ലെന്ന് മന്ത്രി കെ ബാബു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബന്ധതയുള്ള, കുടുംബസമേതം കാണാന്‍ കഴിയുന്ന ചിത്രങ്ങള്‍ ഉണ്ടാവണം. മദ്യവും ലഹരി വസ്തുക്കളും കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന സിനിമ മേഖലയിലുള്ളവര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമകള്‍ കേരളത്തില്‍ ഉണ്ടായതിന് പിന്നില്‍ പുസ്തകങ്ങളാണെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞു. മൂലധനം കുറവുണ്ടായിട്ടും ദക്ഷിണേന്ത്യയില്‍ മികച്ച സിനിമകള്‍ ഉണ്ടായത് വായനയിലൂടെയാണ്. തനിക്ക് വഴികാട്ടിയായതും വായനയുടെ ചാലക ശക്തിയാണെന്ന് എസ് എന്‍ സ്വാമി പറഞ്ഞു. കലാസാംസ്കാരിക മണ്ഡലത്തില്‍ താനെന്തെങ്കിലുമായിട്ടുണ്ടെങ്കില് അതിന് കാരണം വായനയാണെന്നും അദ്ദേഹം പറഞ്ഞു.
വായനയിലൂടെയാണ് വാക്കുകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും ആ വാക്കുകളാണ് തന്റെ സിനിമയ്ക്ക് പ്രചോദനമാകുന്നതെന്നും സംവിധായകന് മേജര്‍ രവി പറഞ്ഞു.
കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു. ശശി അയ്യന്‍ചിറ, എ കെ സാജന്, ഗോവിന്ദന്‍കുട്ടി എന്നിവരും സംസാരിച്ചു. അഡ്വ. എന്‍ ഡി പ്രേമചന്ദ്രന് സ്വാഗതവും പ്രഫ. ഗീത ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: