ശബരിമല: മകര വിളക്കിനോടനുബനധിച്ച് സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കുമെന്ന് എ ഡി ജി പി ഹേമചന്ദ്രന്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭക്തരുടെ തിരക്ക് രൂക്ഷമായതിനാല്‍ ഞായറാഴ്ച മുതല്‍ ഇത് നടപ്പിലാക്കുമെന്നും എ ഡി ജി പി പറഞ്ഞു. പരമ്പരാഗത ശരണപാതയിലൂടെയല്ലാതെ അനധികൃതമായി പുതിയ കാനന പാത നിര്‍മ്മിച്ച് ഉപയോഗിക്കുവാന്‍ പാടില്ലന്നും ഇതുവഴിയുളള സഞ്ചാരം കര്‍ശനമായി നിരോധിക്കും. കേരളപോലീസിനെ കൂടാതെ തമിഴ്നാട്,കര്‍ണ്ണാടക,ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസ് സേനയേയും സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കേന്ദ്ര ദ്രൂത കര്‍മ്മസേന,ദുരന്ത നിവാരണസേന എന്നിവയുടെ സഹായവും ഭക്തര്‍ക്കായി സജ്ജീകരിച്ചിട്ടുണ്ട്. നാലായിരം പോലീസുകാരെയാണ് സന്നിധാനത്ത് അണിനിരത്തിയിരിക്കുന്നത്.പതിനെട്ടാം പടിയില്‍ തിരക്ക് കുറയ്ക്കുവാന്‍ മിനിട്ടില്‍ എഴുപതുമുതല്‍ തൊണ്ണൂറുവരെ ഭക്തരെ ദര്‍ശനത്തിനായി കയറ്റിവിടാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.അയ്യപ്പ തീര്‍ത്ഥാടകര്‍ക്കെതിരെ എറണാകുളത്തുണ്ടായ അനിഷ്ടസംഭവം കണക്കിലെടുത്ത് മുഴുവന്‍ സമയനിരീക്ഷണവും ഏര്‍പ്പെടുത്തും. അയ്യപ്പന്മാരെ ബുദ്ധിമുട്ടിക്കുന്ന യാതൊരു തരത്തിലുള്ള സമീപനവും പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ദര്‍ശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരെ ലാത്തികൊണ്ടോ വടികള്‍ ഉപയോഗിച്ചോ നിയന്ത്രിക്കുവാന്‍ പാടില്ല.ഭക്തര്‍ക്ക് മകരവിളക്ക് സുരക്ഷയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എ ഡി ജി പി പത്മകുമാര്‍ പുല്ലുമേട്ടില്‍ ക്യാമ്പ് ചെയ്യും. ഇവിടെ 1250 പോലീസുകാരെ ഭക്തരുടെ സുരക്ഷയ്ക്കായി പോലീസ് ഏര്‍പ്പെടുത്തും. ജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ തങ്ങുന്ന പ്രദേശങ്ങളില്‍ ആവശ്യമായ ബാരിക്കേഡ് സ്ഥാപിക്കും. പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി ഇവിടെ സജ്ജീകരിക്കും. മകരവിളക്ക് ദര്‍നത്തിന് ഭക്തര്‍ തങ്ങുന്ന പ്രദേശങ്ങളില്‍ വെളിച്ചം എത്തിക്കാനായി അസ്ക ലൈറ്റുകള്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: