ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുടി വെട്ടുന്നയാള്‍ക്ക് ദേശീയ ബഹുമതി. മുടിവെട്ടല്‍ രംഗത്തിന് നല്കിയ സംഭാവനകളുടെ പേരിലാണ് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ മോസ്റ്റ് എക്സലന്റ് ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപയര്‍) പുരസ്കാരം നല്‍കിയത്. പുതുവര്‍ഷത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഔദ്യോഗിക പട്ടികയിലാണ് ലിനോ എന്നറിയപ്പെടുന്ന സെലിബ്രിറ്റി ബാര്‍ബര്‍ റാഫേല്‍ ക്ലോഡിയോ കാര്ബോസിയേറാ ഇടം നേടിയത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സ്വന്തക്കാരില്‍ ചിലര്‍ പട്ടികയില്‍ ഇടം നേടിയത് നേരത്തെ വിവാദമായിരുന്നു. അതിനിടെയാണ് ബാര്‍ബറുടെ പേരും പുറത്തു വന്നത്. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അവാര്‍ഡ് നിര്‍ണയത്തില്‍ അപാകതകള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: