ബാഗ്ദാദ്: ഇറാഖില്‍ വിവിധയിടങ്ങളിലുണ്ടായ ആക്രമണ പരമ്പരകളില്‍ പതിനൊന്നു പേര് കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ആറ് അല്‍ഖ്വയ്ദ പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇറാഖിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറില്‍ സൈന്യത്തിന്റെ പിന്തുണയോടെ സുന്നി വിഭാഗക്കാരും അല്‍ഖ്വയ്ദ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആറു പേര് കൊല്ലപ്പെട്ടത്. അബു ഗരീബിയയില് സൈനിക ചെക്പോസ്റ്റിനു നേരേ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ പ്രവിശ്യയായ നിനെവെയില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇവര്‍ അല്‍ഖ്വയ്ദ ഭീകരരാണെന്നാണ് സംശയം. ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലില്‍ 42 പേര് പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി.
തെക്കന്‍ മസൂളില്‍ അല്‍ഖ്വയ്ദ് ഭീകരര്‍ തട്ടിക്കോണ്ടു പോയി കൊലപ്പെടുത്തിയ ഗ്രാമീണന്റെ ജഡം സൈന്യം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: