ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില് മഞ്ഞ് വീഴ്ച്ച കൂടി. രാത്രിയില്‍ ലഡാക്ക് പ്രവിശ്യയുള്പ്പെടെയുള്ള പ്രദേശം കനത്ത മഞ്ഞ് വീഴ്ച്ചയുടെ പിടിയില്‍ അകപ്പെട്ടു. ജമ്മുകാശ്മീരില്‍ 2.3 മില്ലീമീറ്റര്‍ മഞ്ഞ് വീഴ്ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡ് തണുപ്പില്‍ നിന്നും മൈനസ് 2.3 ഡിഗ്രിയിലേക്ക് മാറിയതായി കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
തെക്കന്‍ കാശ്മീരായ പഹല്‍ഗാമില്‍ കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളില്‍ അനുഭവപ്പെട്ട താപനിലയായ മൈനസ് 12.4 ഡിഗ്രിയില്‍ നിന്നും കുറഞ്ഞ് ഇന്ന് മൈനസ് 7.4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്ക്കുന്നു. ഗുല്‍മാര്‍ഗില്‍ കഴിഞ്ഞ ദിവസം മൈനസ് 9.7 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 9.8 ഡിഗ്രി സെല്‍ഷ്യസായി ഉയരുകയാണ് ചെയ്തത്.
പഹല്‍ഗാമില്‍ 0.6 മില്ലീമീറ്റര്‍ മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടപ്പോള്‍ ഗുല്‍മാര്‍ഗില്‍ റെക്കോര്‍ഡ് മഞ്ഞ് വീഴ്ച്ചയായ 3.5 മില്ലീമീറ്ററാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കാശ്മീര്‍ താഴ്വരയിലെ കവാട നഗരമായ ഖ്യാസിഗുണ്ഡില് 2.4 മില്ലീമീറ്റര്‍ മഞ്ഞ് വീഴ്ച്ച അനുഭവപ്പെട്ടപ്പോള്‍ താപനില മൈനസ് 4.6 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. മൈനസ് 8.0 ഡിഗ്രി സെല്‍ഷ്യസാണ് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി അനുഭവപ്പെട്ടിരുന്നത്. കൊക്കീര്നാഗില് കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 10.6 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും മൈനസ് 5.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു.
കുപ്വാരയില് മൈനസ് 2.8 ഡിഗ്രിയായിരുന്ന താപനില 1.8 ആവുകയും, ലഡാക്ക് പ്രവിശ്യയിലെ ലെഹില് മൈനസ് 8.6 ല്‍ നിന്നും മൈനസ് 7.9 തായും, കര്ജ്ജിലില് മൈനസ് 16.1 ല്‍ നിന്നും മൈനസ് 13.1 ആയും താപനില കൂറയുന്നതായാണ് കണാന്‍ സാധിക്കുന്നത്.
താപനിലകളില്‍ ഉണ്ടാകുന്ന വ്യത്യാസം കുറച്ചൊക്കെ മഞ്ഞ് വീഴ്ച്ചയെ ആശ്രയിച്ചാണെങ്കിലും പൂര്‍ണമായും അങ്ങനെ പറയാന്‍ സാധ്യമല്ല. എന്നാല്‍ അടുത്ത 24 മണിക്കൂറുകള്‍ കഴിയുമ്പോള്‍ താപനിലയില്‍ ഉണ്ടാകുന്ന മാറ്റം പ്രവചനാതീതമാണെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. ജനുവരി 8,9 തീയതികളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയും മഴയും ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രവചിക്കുന്നത്. ശ്രീനഗര്‍- കാശ്മീര്‍ നാഷണല്‍ ഹൈവേ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരേ ഒരു പാതയാണ് കാശ്മീര്‍ താഴ്വര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: