മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി മന്‍രാജ് വിന്തര് സിംഗിന്റെ നില മെച്ചപ്പെട്ടു. ഡിസംബര്‍ 29-ന് ആഫ്രിക്കന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നിലയില്‍ മാറ്റമുണ്ടെന്നും വിദ്യാര്‍ത്ഥിയുടെ സഹോദരന് യദ്വീന്തര് സിംഗ് പറഞ്ഞു.
ഓസ്ട്രേലിയയില്‍ പഠിക്കുന്ന മന്‍രാജ് വിന്തര് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴാണ് ഒരു സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മന്രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എട്ട് പേരുണ്ടായിരുന്ന അക്രമി സംഘത്തില്‍ ഒരു വനിതയും ഉണ്ടായിരുന്നു. സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: