ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലുണ്ടായ ആക്രമണങ്ങളില്‍ 21 പേര് കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ മരണ സംഖ്യ 250-ല്‍ അധികമാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരഞ്ഞെടുപ്പിനെതിരേ പ്രതിഷേധിച്ചവര്‍ 200 പോളിംഗ് സ്റ്റേഷനുകള്‍ക്ക് തീവെച്ചു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.
ആയിരത്തോളം പ്രക്ഷോഭകാരികള്‍ തെരുവുകള്‍ കൈയടക്കി. അവര്‍ വ്യാപകമായി ആക്രമണം അഴിച്ച് വിട്ടുകൊണ്ട് പോളിങ്ങ് സ്റ്റേഷനുകള്‍ തകര്‍ക്കുകയും ബാലറ്റ് പേപ്പര്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് മാത്രമാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ നിലവില്‍ 21 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗികറിപ്പോര്‍ട്ടുകള്‍ പറയുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആക്രമണങ്ങളില്‍ 250 തോളം പേര് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച 200 ഓളം പോളിങ് സ്റ്റേഷനുകള്‍ പ്രക്ഷോഭകാരികള്‍ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് അഗ്നിക്കിരയാക്കി. പ്രതിപക്ഷത്തിന്റെ ശക്തി കേന്ദ്രമായ തെക്കന്‍ ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ കാവല്‍ നിന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് പാര്‍ലമെന്റിലെ 300 സീറ്റുകളില്‍ 147 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമീ ലീഗിനാണ് തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത പ്രതീക്ഷിക്കുന്നതും.
രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് നാലു വരെയാണ് പോളിംഗ് സമയം ക്രമീകരിച്ചിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതിനാല്‍ പകുതിയിലേറെ സീറ്റുകളില്‍ ഇതിനോടകം തന്നെ അവാമി ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പ് മറ്റീവ്ക്കണമെന്നും ഹസീന രാജിവയ്ക്കണമെന്നും ആവശ്യം ഉന്നയിച്ചു കൊണ്ട് പതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി(ബിഎന്‍പി) പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്റുമായ ഖാലിദ സിയ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ആയിരക്കണക്കിന് ആക്രമണകാരികള്‍ നാടന്‍ ബോംബും പെട്രോള്‍ ബോംബുകളും മറ്റ് ആയുധങ്ങളുമായാണ് പോളിങ്ങ് സ്റ്റേഷന് ആക്രമിക്കുന്നതെന്ന് വടക്കന്‍ ബോഗ്രാ ജില്ലയിലെ പോലീസ് മേധാവി സെയ്ദ് അബു സയീം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: