ദോഹ: ഈജിപ്ത് സൈന്യം തടവിലാക്കിയ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് അല്‍ ജസീറ ടെലിവിഷന്‍ ഖത്തറില്‍ ആവശ്യപ്പെട്ടു. അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി മാത്രമാണ് ചെയ്തതെന്നും സൈന്യത്തിന്റേത് കടന്നുകയറ്റമാണെന്നും അല്‍ ജസീറ പ്രതിനിധി വ്യക്തമാക്കി. ഡിസംബര്‍ 25ന് ഈജിപ്ത് ഭരണകൂടം മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകര സംഘടയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അല്‍ ജസീറയുടെ മാധ്യമ പ്രവര്‍ത്തകരെ സൈന്യം അറസ്റ്റു ചെയ്തത്. അല്‍ജസീറ ജേര്‍ണലിസ്റ്റുകളായ പീറ്റര്‍ ഗ്രിസ്റ്റ, മുഹമ്മദ് ഫഹ്മി, ബാഹില്‍ മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരോടൊപ്പം അറസ്റ്റ് ചെയ്തിരുന്ന ക്യാമറമാന് മുഹമ്മദ് ഫൗസിയെ ഒരു ദിവസത്തെ തടവിന് ശേഷം വിട്ടയച്ചിരുന്നു. മൂന്ന് മാധ്യമ പ്രവര്‍ത്തകരും അവരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റമാണ് ഇതെന്നും അല്‍ ജസീറ ഖത്തറില്‍ ആരോപിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് അല്‍ ജസീറ പ്രതിനിധി ബര്‍ണാഡ് സ്മിത്ത് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നതിന് കെയ്റോയില്‍ അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ടെന്നും ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാനല്‍ അധികൃതര്‍ അറിയിച്ചു. ഇതിനു മുമ്പും മുസ്ലീം ബ്രദര്‍ഹുഡിനെ അനുകൂലിച്ചു എന്നാരോപിച്ച് അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകരെ ഈജിപ്തില്‍ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: